ഈ കണ്ണാടി എനിക്ക് തരുമോ ഉണ്ണിയേട്ടാ, ആരാധകന് കണ്ണാടി എത്തിച്ച് ഉണ്ണി മുകുന്ദന്‍

മലയാളസിനിമയിലെ മസില്‍ അളിയനാണ് നടന്‍ ഉണ്ണി മുകുന്ദന്‍. വ്യത്യസ്ത വേഷങ്ങളിലൂടെയും സ്‌റ്റൈലന്‍ കഥാപാത്രങ്ങളിലൂടെയും ഉണ്ണി മുകുന്ദന്‍ ഹൃദയം കീഴടക്കുകയും ചെയ്തു. ഇപ്പോള്‍ ഉണ്ണി മുകുന്ദന്റെ ഒരു ഇന്‍സ്റ്റാഗ്രാം കമന്റ് ആണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.

രണ്ടാഴ്ചമുമ്പ് ഉണ്ണിമുകുന്ദന്‍ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ ഒരു ചിത്രം പോസ്റ്റ് ചെയ്തിരുന്നു. കണ്ണാടി ധരിച്ച് താരം നില്‍ക്കുന്ന ചിത്രമായിരുന്നു അത്. ഈ ചിത്രത്തിന് താഴെ ഒരു ആരാധകന്‍ കമന്റ് ചെയ്യുകയുണ്ടായി. ഈ കണ്ണാടി എനിക്ക് തരുമോ ഉണ്ണിയേട്ടാ എന്നായിരുന്നു അദ്ദേഹം ചോദിച്ചത്. എന്നാല്‍ അതിന് ഉണ്ണിമുകുന്ദന്‍ കൊടുത്ത മറുപടിയാണ് ഏറ്റവും ഞെട്ടിക്കുന്നത്. നിങ്ങളുടെ അഡ്രസ്സ് എനിക്ക് മെസ്സേജ് അയക്കുക എന്നായിരുന്നു ഉണ്ണിമുകുന്ദന്റെ കമന്റ്.

Loading...

എന്നാല്‍ ഇതിനേക്കാളേറെ ഞെട്ടിക്കുന്ന വാര്‍ത്ത ആ കമന്റ് ചെയ്ത വ്യക്തിക്ക് ഇന്ന് ഉണ്ണിമുകുന്ദന്റെ കണ്ണാടി ലഭിച്ചു എന്നത് തന്നെയാണ്. അദ്ദേഹം ഇന്ന് ഇത് സംബന്ധിച്ച് ഒരു ഫേസ്ബുക്ക് പോസ്റ്റ് കുറിക്കുകയുണ്ടായി. എന്തായാലും ഉണ്ണി മുകുന്ദന്റെ പ്രവര്‍ത്തിയില്‍ കൈയടിക്കുകയാണ് സോഷ്യല്‍ മീഡിയ.