യു.പി കൂട്ട ബലാത്സംഗം; പെണ്‍കുട്ടിയുടെ കുടുംബത്തിന് 25 ലക്ഷം

ലഖ്‌നൗ: യുപി ഹാഥ്‌റസില്‍ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ രാജ്യമെങ്ങും പ്രതിഷേധം പുകയുകയാണ്. ഇതിനിടെ പ്രതിഷേധം തണുപ്പിക്കാന്‍ ശ്രമിക്കുകയാണ് യു.പി സര്‍ക്കാര്‍. പെണ്‍കുട്ടിയുടെ കുടുംബത്തിന് 25 ലക്ഷം രൂപ സഹായധനം നല്‍കാനും കുടുംബത്തില്‍ ഒരാള്‍ക്ക് ജോലി നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.അതേസമയം കുടുംബത്തിന്റെ അനുമതിയില്ലാതെ മൃതദേഹംപൊലീസ് ബലമായി പ്രയോഗിച്ച് സംസ്‌കരിച്ചത് വലിയ വിവാദത്തിന് ഇടയാക്കിയിരിക്കുകയാണ്.

അന്വേഷണം അട്ടിമറിക്കാന്‍ തുടക്കം മുതലേ പൊലീസ് ശ്രമിക്കുന്നുവെനന് ആരോപണം ശക്തമായിരുന്നു. അവസാനമയി ഒരുനോക്ക് കാണണമെന്ന് വീട്ടുകാര്‍ ആവശ്യപ്പെട്ടിട്ട് പോലും അനുവദിച്ചിരുന്നില്ല.കേന്ദ്രസര്‍ക്കാരിനെതിരെ അടക്കം രോക്ഷം ആളിക്കത്തിയതോടെ പ്രധാനമന്ത്രി മോദി അടക്കം സംഭവത്തില്‍ ഇടപെട്ടിരുന്നു.കര്‍ശന നടപടി സ്വീകരിക്കണമെന്ന് മോദി യോഗി ആദിത്യനാഥിന് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.

Loading...