പൊലീസ് കോണ്‍സ്റ്റബിള്‍ ലൈംഗിതാക്രമം നടത്തി, യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു

പോലീസ് കോൺസ്റ്റബിൾ ലൈംഗികാതിക്രമം നടത്തിയതിനെ തുടർന്ന് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഉത്തർപ്രദേശിലെ രാംഗഡ് ജില്ലയിലാണ് സംഭവം. രാംഗഡ് ജില്ലയിലെ പോലീസ് കോൺസ്റ്റബിൾ ആയ അമിത് കുമാർ ആണ് 32 വയസുകാരിയെ വീടിനുള്ളിൽ കയറി ലൈംഗികാതിക്രമത്തിന് ഇരയാക്കിയത്.

ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്തു. യുവതിയുടെ ഭർത്താവിന്റെ പരാതിയിൽ ഇയാളെ കഴിഞ്ഞ ദിവസമാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇതിനിടെയാണ് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. രാം ഗഡ് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരുടെ ആരോഗ്യ നില തൃപ്തികരമെന്ന് പോലീസ് അറിയിച്ചു.

Loading...