യുവാവ് ഉറങ്ങിക്കിടക്കുന്നതിനിടെ ജീൻസിനകത്ത് മൂർഖൻ കയറി: പാമ്പിറങ്ങിപ്പോകാൻ യുവാവ് തൂണും ചാരി നിന്നത് ഏഴ് മണിക്കൂർ: ഞെട്ടിപ്പിക്കുന്ന വീഡിയോ

പാമ്പിനെ പേടിയില്ലാത്തവരായി ആരുമില്ല. അടുത്തിടെയായി എവിടെ നോക്കിയാലും പാമ്പിന്റെ വാർത്തകളാണ് പുറത്തുവരുന്നത്. ചിലർക്ക് പാമ്പെന്ന് കേട്ടാലെ പേടിയാണ്. പക്ഷേ പാമ്പ് വസ്ത്രത്തിനുള്ളിൽ കയറിയാലോ?. എന്തായിരിക്കും അവസ്ഥ. ഓർക്കാനേ പറ്റുന്നില്ല എന്നാണോ മറുപടി. എന്നാൽ ഇവിടെ യുവാവിന്റെ പാന്റിനുള്ളിൽ കയറിപ്പറ്റിയ പാമ്പിന്റ വീിയോ വൈറാലകുകയാണ്. ഉത്തർപ്രദേശിലെ മിർസാപൂരിലെ സുക്കന്തർപൂർ ഗ്രാമത്തിൽ നടന്ന സംഭവത്തിന്‍റെ വീഡിയോ കുറച്ചൊന്നുമല്ല കാഴ്ചക്കാരിൽ ഞെട്ടലുണ്ടാക്കുന്നത്.

യുവാവ് ഉറങ്ങിക്കിടക്കുന്നതിനിടെ ജീൻസിനകത്ത് മൂർഖൻ കയറി. തുടർന്ന് കയറിയതു പോലെ തന്നെ പാമ്പിറങ്ങിപ്പോകുന്നതിന് യുവാവ് ഏഴ് മണിക്കൂറോളം നിന്നു. അത്താഴം കഴിച്ച് ഉറങ്ങാൻ കിടന്ന ലൗകേഷ് എന്ന തൊഴിലാളിയുടെ വസ്ത്രത്തിനുള്ളിലാണ് മൂർഖൻ കയറിയത്. ഉറക്കത്തിനിടെ പാന്റ്സിനുള്ളിൽ പാമ്പ് കയറിയെന്ന് മനസിലായതോടെ ലൗകേഷ് ഒരു തൂണിൽ പിടിച്ച് ഒറ്റ നിൽപ്പ് ആയിരുന്നു. ഇങ്ങനെ യുവാവ് ഏഴ് മണിക്കൂറാണ് കാത്തുനിന്നത്.

Loading...

ഏഴ് മണിക്കൂറോളം പാന്റ്സിനുള്ളിൽ ഉണ്ടായിരുന്നിട്ടും പാമ്പ് യുവാവിനെ കടിച്ചില്ല എന്നതാണ് ഭാഗ്യം. ഒടുവിൽ പാമ്പ് പിടിത്തക്കാരനെത്തി ലൗകേഷിന്റെ പാന്‍റ്സ് കീറി പാമ്പിന് പുറത്തേക്ക് പോകാനുള്ള സൗകര്യം ഒരുക്കുകയായിരുന്നു. രണ്ട് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ വൈറലായിരിക്കുകയാണ്. യുവാവിന്റെ ധൈര്യത്തെ പ്രശംസിക്കുന്ന കമന്റുകളും വന്നിട്ടുണ്ട്. കൗശിക് ദത്ത എന്നയാളുടെ ട്വിറ്റർ അക്കൗണ്ടിലാണ് സംഭവത്തിന്റെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.