അന്യഗ്രഹ ജീവികളുടെ നിഗൂഢകേന്ദ്രത്തിലേയ്ക്ക് 15 ലക്ഷം പേര്‍…; തീക്കളി വേണ്ടെന്ന മുന്നറിയിപ്പുമായി അമേരിക്കന്‍ സൈന്യം

Loading...

വാഷിങ്ടണ്‍ : ഭൂമിയില്‍ ഒരു അന്യഗ്രഹജീവി സങ്കേതമുണ്ടെന്ന് പറഞ്ഞാല്‍ വിശ്വാസം വരുമോ…അങ്ങനെ ഒരിടം ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

അമേരിക്കയിലെ ഏരിയ 51 ആണിത്. അമേരിക്കയിലെ കസീനോകളുടെ നാടായ നെവാഡ മരുഭൂമിയിലുള്ള അമേരിക്കന്‍ വ്യോമസേനയുടെ താവളമാണ് ഇത്.

Loading...

ഇതിനുള്ളില്‍ നടക്കുന്ന കാര്യങ്ങളെല്ലാം നിഗൂഢവും അതീവ രഹസ്യവുമാണ്. ഇക്കാരണത്താലാണ് ഇതില്‍ അന്യഗ്രഹ ജീവികളുണ്ടെന്നും അവയുമായി ബന്ധപ്പെട്ട് പരീക്ഷണങ്ങളും മറ്റും നടക്കുന്നുണ്ടെന്നുമുള്ള വിശ്വാസം അമേരിക്കന്‍ ജനതയ്ക്കിടയില്‍ ബലപ്പെട്ടത്.

ഏരിയ 51 കേന്ദ്രമായി നിരവധി ചിത്രങ്ങളാണ് വന്നിരിക്കുന്നത്. ഇതും ഇത്തരം വിശ്വാസങ്ങളെ ബലപ്പെടുത്തി. എന്താണ് ഈ സങ്കേതത്തിനുള്ളില്‍ നടക്കുന്നതെന്നും അതിന് പിന്നിലെ സത്യം എന്താണെന്ന് കണ്ടെത്താനും നിരവധിപ്പേര്‍ ഏറെ നാളായി ശ്രമിക്കുന്നുണ്ട്.

ഇക്കൂട്ടത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുണ്ട്. എന്നാല്‍ ശക്തമായ സുരക്ഷാ കാരണം ഇവര്‍ക്കാര്‍ക്കും ഏരിയ 51ന്റെ ഏഴയലത്ത് പോലും എത്താന്‍ കഴിഞ്ഞിട്ടില്ല. തടസങ്ങള്‍ നിരവധി ഉണ്ടായിട്ടും ഈ വ്യോമത്താവളത്തിലെ സത്യങ്ങള്‍ ജനങ്ങള്‍ക്ക് മുമ്പിലെത്തിക്കാന്‍ ഇവര്‍ ഇപ്പോഴും പരിശ്രമിക്കുകയാണ്.