Economy Exclusive International Markets

ചൈനയുടെ വ്യാപാര വേരറുത്ത് അമേരിക്ക, 14ലക്ഷം കോടി രൂപയുടെ സാധനങ്ങൾക്ക് ഇറക്കുമതി നികുതി കൂട്ടി

ലോകത്ത് അമേരിക്കക്ക് മീതേ വളരാൻ ആരെയും അവർ സമ്മതിക്കില്ല. ഇതാ ചൈനയുടെ നടുവൊടിച്ച് അമേരിക്ക എട്ടിന്റെ പണി കൊടുത്തിരി​‍ക്കുന്നു. ചൈനയിൽ നിന്നും ഇറക്കുമതി ചെയ്യുന്ന അരി, തുണിത്തരങ്ങൾ, ഹാൻഡ്ബാഗ്, ഇലക്ട്രോണിക്സ്, പാവകൾ തുടങ്ങി 6000 ഉല്പന്നങ്ങൾക്ക് അമേരിക്ക കനത്ത് ഇറക്കുമതി നികുതി ചുമത്തി. വിവരം അറിഞ്ഞതും ഞെട്ടിവിറച്ചു പോയി ചൈനക്കാർ. ചൈനീസ് ഓഹരി വിപണി കുത്തനേ ഇടിഞ്ഞു. നിക്ഷേപകർ പരക്കം പായുന്നു. അടുത്ത പാദത്തിലെ ചൈനയുടെ വളർച്ചാ നിരക്ക് കുത്തനേ ഇടിയും എന്നും മുന്നറിയിപ്പ് വന്നു.

“Lucifer”

ഇനി നമുക്ക് അമേരിക്ക ചൈനക്ക് കൊടുത്ത പ്രഹരം എന്തെന്ന് നോക്കാം. ചൈന ഗുണ നിലവാരം കുറഞ്ഞ സാധനങ്ങൾ ഇറക്കുന്നതായി അമേരിക്ക. മാത്രമല്ല വ്യാപാരത്തിന്റെ ധാർമികതകൾ ചൈന ലംഘിച്ചു. ചൈനീസ് ഉല്പന്നങ്ങൾ മൂലം അമേരിക്കൻ വിപണി പ്രതിസന്ധിയിലായി. ഉല്പാദനം കുറഞ്ഞു. തൊഴിലില്ലായ്മ കൂടി.ഇനി നോക്കി നില്ക്കാനാവില്ലെന്നും ചൈനയേ തളക്കുമെന്നും പറഞ്ഞാണ്‌ ട്രം പ് രംഗത്ത് വന്നത്. 20,000 കോടി ഡോളറിന്റെ ഉല്പന്നങ്ങൾക്കാണ്‌ കനത്ത നികുതി ചുമത്തുന്നത്. ഇന്ത്യൻ രൂപയിൽ 14 ലക്ഷം കോടി രൂപ . നോക്കുക..ചൈന തളരാൻ ഇത് മാത്രം മതി. നിലവിൽ ഇന്ത്യക്ക് പുറകിലാണ്‌ ചൈനീസ് വളർച്ചാ നിരക്ക്. ഈ പ്രഹരം കൂടി വന്നാൽ ചൈന കിതക്കും.ഇന്ത്യയുടെ മുന്നേറ്റം ആവും ഇനി ഏഷ്യയിൽ.

അമേരിക്കയിൽ നിന്നുള്ള ഏറ്റവും പുതിയ വിവരങ്ങൾ പ്രകാരം ചൈനയിൽ നിന്ന് യു.എസ്. ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങളിൽ പകുതിയോളം ഉല്പ്പന്നങ്ങൾക്ക് തുടക്കത്തിൽ തന്നെ 10% നികുതി ഈടാക്കും. അതായത് ചൈന വില കൂട്ടി വില്ക്കുകയോ കച്ചവടം നിർത്തുകയോ ചെയ്യണം.അതേ സമയം വരുന്ന 3വർഷത്തേക്ക് അമേരിക്കയിലേക്ക് ആവശ്യമായ സാധനങ്ങൾ ചൈന നിർമ്മിച്ച് ഫാക്ടറികളിൽ കെട്ടി കിടക്കുന്നു. ഏറെയും ഫർണ്ണീച്ചറുകളും പ്ളാസ്റ്റിക് സാധനങ്ങളും. ഇതെല്ലാം ഇനി എന്തു ചെയ്യും? കാര്യങ്ങൾ അവിടെയും നില്ക്കുന്നില്ല. വരുന്ന വർഷം അതായത് ച​‍ീ​‍ീസ് ഉല്പന്നങ്ങൾക്ക് 29% നികുതി ചുമത്തും. 2019 ജനുവരി ഒന്നുമുതൽ തീരുവ 25 ശതമാനമാക്കി വർധിപ്പിക്കും. മൂന്നാം ഘട്ടത്തിൽ 26,700 കോടി ഡോളറിന്റെ (ഏകദേശം 19.43 ലക്ഷം കോടി രൂപ) യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തിങ്കളാഴ്ച പറഞ്ഞു.ചൈനയുടെ അധാർമിക വ്യാപാര രീതികൾക്കെതിരേയുള്ള പ്രതികരണമായാണ് തീരുവയേർപ്പെടുത്തുന്നതെന്ന് ട്രംപ് പറഞ്ഞു. യു.എസ്.-ചൈന വ്യാപാരത്തിൽ എന്തൊക്കെ തരത്തിലുള്ള മാറ്റങ്ങളാണ് വേണ്ടതെന്ന് തങ്ങൾ വ്യക്തമായി പറഞ്ഞിരുന്നു. യു.എസിനെ കൂടുതൽ ന്യായമായി പരിഗണിക്കേണ്ട എല്ലാ അവസരങ്ങളും ചൈനയ്ക്ക് നൽകുകയും ചെയ്തു. എന്നാൽ, ഈ രീതികളൊന്നും സ്വീകരിക്കാൻ ചൈന ഇതുവരെ തയ്യാറായില്ല. നടപടിക്ക്‌ തിരിച്ചടിയായി തങ്ങളുടെ കർഷകരെയോ വ്യവസായങ്ങളെയോ ലക്ഷ്യമിട്ട് തിരിച്ചടിക്കാനാണ് ചൈനയുടെ തീരുമാനമെങ്കിൽ മൂന്നാംഘട്ട തീരുവയിലേക്ക് യു.എസ്. കടക്കും-ട്രംപ് പറഞ്ഞു. മൂന്നാംഘട്ട തീരുവയേർപ്പെടുത്തുന്നതോടെ ഏതാണ്ട് മുഴുവൻ ചൈനീസ് ഇറക്കുമതിയും യു.എസ്. തീരുവയുടെ പരിധിയിൽ വരും

ഈ വർഷം ചൈനയിൽ നിന്നും നികുതി ഇനത്തിൽ അമേരിക്ക കൈക്കലാക്കിയത് 5,000 കോടി ഡോളറിന്റെ (ഏകദേശം 3.46 ലക്ഷം കോടി രൂപ) ആണ്‌. ചൈനീസ് സാധനങ്ങൾക്ക് അമേരിക്ക ഏർപ്പെടുത്തുന്ന 10 മുതൽ 29% വരെ നികുതി ഇന്ത്യയും നടപ്പാക്കണം. ചൈനയേ ഇന്ത്യൻ മണ്ണിൽ നിന്നും കെട്ടുകെട്ടിക്കണം. 2016ലെ വ്യാപാരത്തിന്റെ 18% ഇന്ത്യയിൽ നടന്നത് ചൈനീസ് ഉല്പന്നങ്ങളിലൂടെയാണ്‌. അമേരിക്കയേ പിന്തുടർന്ന് ഇന്ത്യയും ചൈനീസ് ഉല്പ്പന്നങ്ങൾക്ക് വൻ നികുതി ഏർപെടുത്തണം. പകരം ഇന്ത്യൻ ഉല്പ്പന്നങ്ങൾ വിപണിയിൽ എത്തിക്കുകയും ഇന്ത്യൻ ഉല്പാദകർക്ക് മുൻ ഗണന നല്കുകയും വേണം.

Related posts

ആക്രമിച്ചാൽ അമേരിക്കയാണെന്നൊന്നും നോക്കില്ല, ഇസ്രയേലിനെ പൂര്‍ണമായി നശി പ്പിച്ചുകളയും, യുദ്ധ ഭീഷണി മുഴക്കി ഇറാൻ

subeditor10

സ്വവര്‍ഗ്ഗാനുരാഗം പാപമാണോ? ഹര്‍ജി

subeditor

റിയാദിൽ കൊള്ള സംഘങ്ങൾ മലയാളികളെ അക്രമിച്ചു. കടകൾ അടിച്ചു തകർത്തു

subeditor

ഫണ്ട് പിരിവ് വിവാദം: ധ്യാന ശിശ്രൂഷകളിൽ ദുരുപയോഗം ഉണ്ട്, വീണ്ടും ആവർത്തിച്ച് മാരിയോ, ശിശ്രൂഷ ചെയ്യുമ്പോഴും ജോലി ചെയ്ത് കുടുംബം പോറ്റുന്നവനാണ്‌ ഞാൻ

subeditor

മരണാവസ്ഥയിൽ ആയ കുടുംബത്തിനായി പിരിച്ച 40 ലക്ഷം രൂപ മലയാളി പള്ളിക്കാർ അടിച്ചുമാറ്റി, കണ്ണില്ലാത്ത ക്രൂരത

subeditor12

ഫ്രാങ്കോക്ക് ഇന്ന് നിർണ്ണായകം, നുണ തെളിഞ്ഞാൽ അറസ്റ്റ്

subeditor

ഗുഹയില്‍നിന്ന് രക്ഷപ്പെട്ട കുട്ടികളുടെ ദൃശ്യങ്ങള്‍ പുറത്ത്; എല്ലാവരും പൂര്‍ണ ആരോഗ്യവാന്‍മാര്‍

subeditor12

സച്ചിൻ സമ്മാനിച്ച് ബി.എം.ഡബ്ല്യൂ കാർ സാക്ഷി മാലിക് പിതാവിന്‌ സമ്മാനിച്ചു

subeditor

ഐ.എസ് ഭീകര സംഘടനയുടെ ഇന്ത്യൻ മേധാവി കൊലപ്പെട്ടു

subeditor

സീറോ മലബാര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ കിക്കോഫ് സോമർസെറ്റ് സെൻറ്‌. തോമസ് ദേവാലയത്തിൽ ഓക്ടോബർ 28-ന് 

Sebastian Antony

പുതുച്ചേരി വാഹന രജിസ്‌ട്രേഷന്‍: ഫഹദ് ഫാസിലിനെതിരെ വീണ്ടും കേസെടുത്തു

അടുത്ത വര്‍ഷത്തെ ഇന്ത്യന്‍ റിപ്പബ്ലിക് ദിന ആഘോഷത്തിന് മുഖ്യാതിഥിയായി ട്രമ്പിനെ ക്ഷണിച്ചു

Sebastian Antony