Loading...

ചെങ്ങന്നൂര്‍: നീചമായി മകൻ കൊലപ്പെടുത്തിയ അമേരിക്കന്‍ മലയാളി ചെങ്ങന്നൂര്‍ വാഴാര്‍മംഗലം ഉഴത്തില്‍ ജോയ് ജോണിന്‍െറ തലയിലേക്ക് തന്നെയായിരുന്നു എല്ലാ വെടിയുണ്ടകളും പാഞ്ഞത്. പിതാവ് കാർ ഓടിച്ച സമയത്ത് മകൻ ഷെറിൻ അദ്ദേഹത്തിൽ നിന്നും നിറതോക്ക് തട്ടിയെടുത്തിരിക്കണം എന്നാണ്‌ പോലീസ് പറയുന്നത്. തുടർന്നു കാറിനുള്ളിൽ വഴക്കുണ്ടാവുകയും പിതാവിന്റെ തലക്കുതന്നെ തുരുതുരാ നിറയൊഴിക്കുകയുമായിരുന്നു. പോസ്റ്റ് മോർട്ടത്തിൽ തലയോട്ടി തകർത്തു കയറിയ 4വെടിയുണ്ടകൾ വെട്ടിമാറ്റിയ ശിരസിൽ നിന്നും ലഭിച്ചു.

follow-up-news-1ആലപ്പുഴ മെഡിക്കല്‍ കോളജില്‍ നടന്ന പോസ്റ്റ്മോര്‍ട്ടത്തിലാണ് തലയോട് കുഴിഞ്ഞ് ഉള്ളില്‍ ഇറങ്ങിയനിലയില്‍ വെടിയുണ്ടകള്‍ കണ്ടത്തെിയത്. ഇത് ശാസ്ത്രീയ പരിശോധനകള്‍ക്കായി ഫോറന്‍സിക് ലാബിലേക്ക് അയച്ചു. ജോയിയുടെ മൃതദേഹം ആറ് കഷ്ണങ്ങളായി മുറിച്ച് നദിയിലും വിവിധ പ്രദേശങ്ങളിലെ മാലിന്യക്കൂമ്പാരങ്ങളിലുമായി മകന്‍ ഷെറിന്‍ ജോണ്‍ വലിച്ചെറിയുകയായിരുന്നു. ഇതില്‍ വലതുകാല്‍ ഒഴികെയുള്ള ശരീരഭാഗങ്ങള്‍ കണ്ടത്തെി. ചൊവ്വാഴ്ച പമ്പാനദിയുടെ മാന്നാര്‍ പാവുക്കര ഭാഗത്തുനിന്നാണ് വലതുകൈയുടെ ഭാഗം പൊലീസ് കണ്ടത്തെിയത്.

Loading...

പിതാവിന്റെ ശരീരത്തിൽ നിന്നും കൊലയാളിമകൻ മാലയും മോതിരവും മോഷ്ടിച്ചു

പിതാവിനേ കൊലപ്പെടുത്തി വെട്ടി നുറുക്കും മുപ് കൊലയാളി ഷെറി മൃതദേഹത്തിൽ നിന്നും വിലയേറിയ 4പവൻ രുദ്രാഷം കെട്ടിയ മാലയും മോതിരവും കൂടി മോഷ്ടിച്ചു. അത് വില്പന നടത്തിയാണ്‌ ഷെറിൽ 12മണിക്കൂർ പലയിടത്തും കറങ്ങിയതെന്ന് പോലീസ് സംശയിക്കുന്നു.

അമേരിക്കൻ പൗരൻ, പോലീസിന്‌ മൃദു സമീപനം, ചോദ്യങ്ങൾക്ക് ഉത്തരം പറയാതെ കൊലയാളി

കൊലയാളി ഷെറിൻ അമേരിക്കൻ പൗരൻ ആണെന്ന ആനുകൂല്യം പോലീസ് കൊടുക്കുന്നതായി ആരോപണം ഉയരുന്നു. ഇദ്ദേഹത്തിൽ നിനും ബലമായി തന്നെ പല കാര്യങ്ങളും വെളിപ്പെടുത്താൻ പോലീസ് സമ്മർദ്ദം ചെലുത്തുന്നില്ല. ഷെറിന്‍െറ മൊഴികളിലെ അവ്യക്തതമൂലമാണ് അവയവങ്ങള്‍ കണ്ടത്തൊന്‍ താമസം നേരിട്ടത്. ജോയ് ജോണിനെ എങ്ങനെ കൊലപ്പെടുത്തി എന്നതിനെക്കുറിച്ചും ശരീരഭാഗങ്ങള്‍ എവിടെയൊക്കെയാണ് ഉപേക്ഷിച്ചത് എന്നുമുള്ള വിവരം മാത്രമാണ് ഇപ്പോള്‍ ഷെറിനില്‍നിന്ന് ലഭിച്ചിരിക്കുന്നത്. എന്തിനാണ്‌ കൊന്നതെന്നും ശരീരം മറവ്‌ ചെയ്യാൻ ആരേലും സഹായിച്ചുവോ എനും പറയുന്നില്ല. പലപ്പോഴും പരസ്പര വിരുദ്ധമായ മൊഴികൾ പറയുന്നു. ശരിക്കും കൊലാളി പോലീസിനേ പലപ്പോഴും പറ്റിക്കുകയാണ്‌. പോലീസിന്റെ കനത്ത നടപടികളും ചോദ്യം ചെയലും ഇനിയും ഷെറിനെതിരേ ഉണ്ടായിടില്ല. ധിക്കാരപരമായാണ്‌ പ്രതിയുടെ പെരുമാറ്റം.

ദൃശ്യങ്ങൾ പകർത്തിയ മൊബൈലും ലാപ്ടോപ്പും പിടിച്ചെടുത്തു.കൊലപാതക ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന് സംശയിക്കുന്ന ഷെറിന്‍െറ ലാപ്ടോപ്പും മൊബൈല്‍ ഫോണും കൂടുതല്‍ പരിശോധനക്കായി സൈബര്‍ സെല്‍ വിദഗ്ധര്‍ക്ക് കൈമാറി.

മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി , സംസ്കാരം ഇന്ന്

പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹം ചൊവ്വാഴ്ച വൈകുന്നേരം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ബുധനാഴ്ച വൈകുന്നേരം മൂന്നിന് ചെങ്ങന്നൂര്‍ ബഥേല്‍ അരമനപ്പള്ളി സെമിത്തേരിയില്‍ സംസ്കരിക്കും.ജോയിയുടെ മൃതദേഹം ആറ് കഷ്ണങ്ങളായി മുറിച്ച് നദിയിലും വിവിധ പ്രദേശങ്ങളിലെ മാലിന്യക്കൂമ്പാരങ്ങളിലുമായി മകന്‍ ഷെറിന്‍ ജോണ്‍ വലിച്ചെറിയുകയായിരുന്നു. ഇതില്‍ വലതുകാല്‍ ഒഴികെയുള്ള ശരീരഭാഗങ്ങള്‍ കണ്ടത്തെി. ചൊവ്വാഴ്ച പമ്പാനദിയുടെ മാന്നാര്‍ പാവുക്കര ഭാഗത്തുനിന്നാണ് വലതുകൈയുടെ ഭാഗം പൊലീസ് കണ്ടത്തെിയത്.
ഷെറിന്‍െറ മൊഴികളിലെ അവ്യക്തതമൂലമാണ് അവയവങ്ങള്‍ കണ്ടത്തൊന്‍ താമസം നേരിട്ടത്. ഇവ ചേര്‍ത്തുവെച്ചാണ് ചൊവ്വാഴ്ച പൊലീസ് സര്‍ജന്‍െറ നേതൃത്വത്തില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയത്.