റഷ്യയുമായി മിസൈല്‍ കരാര്‍; ഇന്ത്യ പിന്‍മാറണമെന്ന് അമേരിക്ക

ന്യൂഡല്‍ഹി: റഷ്യയില്‍നിന്നും എസ്-400 മിസൈല്‍ വാങ്ങാനുള്ള നീക്കത്തില്‍നിന്ന് ഇന്ത്യ പിന്‍മാറണമെന്ന ആവശ്യവുമായി അമേരിക്ക. നേരത്തെ എസ്-400 വാങ്ങിയ തുര്‍ക്കിക്കെതിരെ അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയ സാഹചര്യത്തിലാണ് സമാന മിസൈല്‍ ഇന്ത്യ വാങ്ങാന്‍ ഒരുങ്ങുമ്‌ബോഴും അനിഷ്ടം പ്രകടിപ്പിച്ചിരിക്കുന്നത്.

അഞ്ച് യൂനിറ്റ് എസ്-400നായി 543 കോടി ഡോളറിന്റെ കരാറാണ് ഇന്ത്യ ഉണ്ടാക്കിയിരിക്കുന്നത്. ഭൂമിയില്‍ നിന്നും ആകാശത്തേക്ക് തൊടുക്കാവുന്ന ലേകത്തെ മികച്ച മിസൈലുകളില്ലൊന്നാണിത്. ഈ വര്‍ഷം അവസാനത്തോടെ മിസൈലുകള്‍ ഇന്ത്യയില്‍ എത്തിച്ചേക്കും.

Loading...

കരാറിനെതിരെ യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രംഗത്തെത്തുകയായിരുന്നു. പുതിയ പ്രസിഡന്റ് ജോ ബൈഡനും ഇതേ നിലപാടില്‍ തന്നെയായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, തുര്‍ക്കിക്കെതിരെ സ്വീകരിച്ച നിലപാട് ഇന്ത്യക്കെതിരെയും സ്വീകരിക്കുമോ എന്നത് വ്യക്തമല്ല. തുര്‍ക്കിക്കെതിരായ അമേരിക്കന്‍ ഉപരോധത്തെ വിമര്‍ശിച്ച് റഷ്യ രംഗത്തുവന്നിരുന്നു.