കൊവിഡ് വ്യാപനം തടയാന്‍ ഉത്തരകൊറിയയില്‍ ആളുകളെ വെടിവെച്ച് കൊല്ലാന്‍ ഉത്തരവ്: ചൈനയില്‍ നിന്ന് എത്തുന്നവരെ വെടിവെച്ച് കൊല്ലാന്‍ ഉത്തരവ് നല്‍കിയിരിക്കുകയാണെന്ന് അമേരിക്ക

വാഷിംഗ്ടൺ: ഉത്തരകൊറിയയും കിം ജോങ് ഉന്നിനെയും സംബന്ധിച്ച് ഇന്നും നിരവധി ദുരൂഹതകളാണ് ഒളിഞ്ഞിരിക്കുന്നത്. ഉത്തരകൊറിയയെ സംബന്ധിച്ച് ഇന്നും സത്യവും ലോകത്തിലെ മറ്റൊരു രാജ്യങ്ങൾക്കും ക്യത്യമായി അറിയില്ല. നിരവധി ഊഹാപോഹങ്ങളാണ് എന്നും പ്രചരിക്കുന്നത്. ഇപ്പോൾ ഉത്തരകൊറിയയിൽ നിന്നും പ്രചരിക്കുന്നത് മറ്റൊരു ഞെട്ടിപ്പിക്കുന്ന വാർത്തയാണ്. അമേരിക്കയാണ് ഇതു സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്.

കൊവിഡ് വ്യാപനം തടയാൻ ഉത്തരകൊറിയയിൽ ആളുകളെ വെടിവെച്ച് കൊല്ലാൻ ഉത്തരവിട്ടിരിക്കുകയാണെന്ന് അമേരിക്ക ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ചൈനയിൽ നിന്ന് എത്തുന്നവരെ വെടിവെച്ച് കൊല്ലാൻ ഉത്തരവ് നൽകിയിരിക്കുകയാണെന്ന് കൊറിയയിലെ യുഎസ് കമാൻഡർ പറഞ്ഞതായാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

Loading...

ചൈനയുമായി അതിർത്തി പങ്കിടുന്ന രാജ്യമാണെങ്കിലും ഉത്തരകൊറിയയിൽ ഇതുവരെ കൊവിഡ് ഔദ്യോഗികമായി റിപ്പോർട്ട് ചെയ്തിട്ടില്ലെന്നാണ് റിപ്പോർട്ട്. എന്നാൽ, സൈനികർക്കടക്കം കൊവിഡ് ബാധിച്ചിട്ടുണ്ടെന്നും ഉത്തരകൊറിയ മൂടിവെക്കുകയാണെന്നും നേരത്തെ ആരോപണമുയർന്നിരുന്നു. രോഗവ്യാപനം തടയുന്നതിനായി ജനുവരിയിൽ ചൈനയുമായുള്ള അതിർത്തി ഉത്തരകൊറിയ അടച്ചിരുന്നു.

ചൈനീസ് അതിർത്തിയുടെ രണ്ട് കിലോമീറ്റർ പരിസരം ബഫർ സോണായി പ്രഖ്യാപിച്ചിരിക്കുകയാണ്. അതേസമയം, ഉത്തരകൊറിയ അടുത്ത ബാലിസ്റ്റിക് മിസൈൽ പരീക്ഷണത്തിന് ഒരുങ്ങുകയാണെന്നും റിപ്പോർട്ടുകളുണ്ട്. ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ ഗുരുതരാവസ്ഥയിലാണെന്നും സഹോദരിയാണ് ഭരണം നിയന്ത്രിക്കുന്നതെന്നും വാർത്തകൾ പുറത്തുവന്നിരുന്നു. പിന്നീട് കിം ജോങ് ഉൻ ആരോ​ഗ്യവാനാണെന്നും പ്രചരിക്കുന്നത് അടിസ്ഥാനരഹിതമായ വാർത്തയാണെന്നുമാണ് ഉത്തരകൊറിയ പിന്നീട് വെളിപ്പെടുത്തിയത്.