അമേരിക്കയിൽ ബസുകളിൽ സേവ് ശബരിമല ബാനറുകൾ,ലോകമെങ്ങും സേവ് ശബരിമല

ശബരിമല വിഷയത്തില്‍ വിശ്വാസികളുടെ നാമജപയാത്ര ഇന്നലെ വിപുലമായ രീതിയില്‍ ന്യുയോര്‍ക്കില്‍ നടന്നു. നൂറുകണക്കിന് മലയാളികള്‍ ശരണ മന്ത്രങ്ങളുമായി റാലിയില്‍ പങ്കെടുത്തു. ഇതിനു പിന്നാലെ പ്രത്യേക അനുവാദം വാങ്ങിക്കൊണ്ട് ബസ്സുകളില്‍ സേവ് ശബരിമല ബാനറുകള്‍ പ്രദര്‍ശിപ്പിച്ചു തുടങ്ങി. വിദേശികളും വിദേശ മാധ്യമങ്ങളും ശബരിമല വിഷയത്തില്‍ ഇടപെട്ടുതുടങ്ങിയിട്ടുണ്ട്. വരുംദിവസങ്ങളില്‍ ഇത് കൂടുതല്‍ വ്യപകമാകുവാനാണ് സാധ്യത.

പ്രത്യേക അനുമതി വാങ്ങിയായിരുന്നു ഈ സന്ദേശ പ്രചരണം. അതു പോലെ ഓസ്ട്രേലിയയിൽ പെർത്തിലും, മെല്ബണിലും, ബഹറിനിലും, കാനഡയിലും, ലണ്ടനിലും, ന്യൂസ് ലാന്റിലും പ്രതിഷേധങ്ങൾ നടന്നു.

Top