ട്രംപിന്റെ യാത്രാവിലക്ക്; സുപ്രീംകോടതിയും അംഗീകരിച്ചു

വാഷിങ്ട: ആറു മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളിൽനിന്നുള്ള പൗരൻമാർക്കു യാത്രാവിലക്ക് ഏർപ്പെടുത്തിയ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഉത്തരവിന് സുപ്രീംകോടതിയുടെ അംഗീകാരം. കഴിഞ്ഞ ജൂണിലാണു ട്രംപിന്റെ ഉത്തരവ് യുഎസിൽ നിലവിൽവന്നത്. ഇറാൻ, ലിബിയ, സൊമാലിയ, സുഡാൻ, സിറിയ, യെമൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർ യുഎസിൽ പ്രവേശിക്കുന്നതിനാണു വിലക്ക്. ഉത്തരവു ഭാഗികമായി നടപ്പാക്കാൻ നേരത്തേ, സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.