ഡോക്ടറുടെ പിശുക്കില്‍ 900 കുട്ടികള്‍ക്ക് എയിഡ്‌സ് ബാധിച്ചു

സിറിഞ്ചുകള്‍ മാറ്റുന്നത് പാഴ്ചെലവാണെന്ന കണക്കുകൂട്ടലില്‍ ഉപയോഗിച്ച സിറിഞ്ച് വീണ്ടും ഉപയോഗിച്ചതിലൂടെ എച്ച്ഐവി പകര്‍ന്നത് 900 കുട്ടികള്‍ക്ക്. പാകിസ്താനിലെ ഒരു നഗരത്തിലാണ് സംഭവം. 1100ഓളം പേര്‍ക്ക് ഈ ഡോക്ടറുടെ പിഴവുമൂലം എച്ച്ഐവി ബാധിച്ചെന്നാണ് റിപ്പോര്‍ട്ട്. രോഗബാധിതരില്‍ 900 പേരും കുട്ടികളാണ്. അണുബാധിതമായ സിറിഞ്ചുകള്‍ ഡോക്ടര്‍ വീണ്ടും ഉപയോഗിച്ചതാണ് ഇത്രയും കുട്ടികള്‍ അസുഖബാധിതരാവാന്‍ കാരണം. സിന്ധ് പ്രവിശ്യയിലെ ററ്റാ ഡെരോയില്‍ ക്ലിനിക് നടത്തുന്ന ഡോക്ടര്‍ മുസാഫര്‍ ഘാങ്ഗ്രോയെ സംഭവത്തില്‍ പോലീസ് അറസ്റ്റ് ചെയ്തു.

ഈ വര്‍ഷമാദ്യം അഞ്ഞൂറോളം കുട്ടികളില്‍ എച്ച്ഐവി ബാധ കണ്ടെത്തിയിരുന്നു. എന്നാല്‍, ഇപ്പോള്‍ അത് 1100 പേര്‍ക്കെന്ന തോതില്‍ വര്‍ധിച്ചിരിക്കുകയാണ്. കുട്ടികള്‍ക്കൊപ്പം മുതിര്‍ന്നവരില്‍ ചിലര്‍ക്കും രോഗബാധ കണ്ടെത്തിയിട്ടുണ്ട്.

ചവറ്റുകൂനയില്‍ നിന്നും ഡോക്ടര്‍ സിറിഞ്ച് തെരഞ്ഞെടുക്കുന്നത് കണ്ടിരുന്നെന്ന് ദൃക്സാക്ഷികളും മൊഴി നല്‍കിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അധികൃതര്‍ കൂടുതല്‍ അന്വേഷണമാരംഭിച്ചു. ഡോക്ടര്‍ ഈ കൊടുംക്രൂരത കാണിച്ചതെന്തിനെന്ന് വ്യക്തമല്ല.

അഞ്ഞൂറോളം കുട്ടികളില്‍ ഈ വര്‍ഷം ആദ്യം എച്ച്ഐവി ബാധ കണ്ടെത്തിയിരുന്നു. എന്നാല്‍, 1100 കുട്ടികള്‍ക്കാണ് എച്ച്ഐവി ബാധയുള്ളതായി കണ്ടെത്തിയിരിക്കുന്നത്. ഈ കുട്ടികളില്‍ നടത്തിയ പരിശോധനയില്‍ 900 കുട്ടികളില്‍ എച്ച് ഐ വി പോസിറ്റീവ് ആണെന്ന് തെളിഞ്ഞു. ഘംഗ്രോ മറ്റുള്ളവരില്‍ ഉപയോഗിച്ച് അണുബാധയേറ്റ സിറിഞ്ചുകള്‍ കുട്ടികളെ ചികിത്സിക്കുമ്‌ബോള്‍ ഉപയോഗിക്കുകയായിരുന്നു.

നൂറു കണക്കിന് പേര്‍ക്ക് എച്ച് ഐ വി ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ അശ്രദ്ധ, നരഹത്യ എന്നീ കുറ്റങ്ങള്‍ ചുമത്തി ഇയാളെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അതേസമയം, ഡോ. ഘംഗ്രോ ഇതുവരെ ശിക്ഷിക്കപ്പെട്ടിട്ടില്ലെന്നും നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള ഒരു പൊതു ആശുപത്രിയില്‍ ഇപ്പോഴും ജോലി ചെയ്യുന്നുണ്ടെന്നുമാണ് പുറത്തുവരുന്ന സൂചനകള്‍.

നേരത്തെ പാക്കിസ്ഥാനെ ഭീതിയിലാഴ്ത്തി രാജ്യത്ത് എയ്ഡ്‌സ് രോഗം അതിവേഗം പടരുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. പഞ്ചാബ് പ്രവിശ്യയിലെ പ്രധാന നഗരമായ ഷാകോട്ടിലാണ് എയ്ഡ്‌സ് വലിയതോതില്‍ പടര്‍ന്നുപിടിക്കുന്നത്.രാജ്യത്തെ ആരോഗ്യമേഖല കയ്യടക്കിയിരിക്കുന്നത് മുറിവൈദ്യന്‍മാരാണ്. എയ്ഡ്‌സ് പടര്‍ന്നുപിടിക്കാന്‍ ഇതും വലിയൊരളവ് കാരണമാകുന്നതയാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

കഴിഞ്ഞുപോയ വര്‍ഷം 1.2 ലക്ഷം കോടി പാക്കിസ്ഥാന്‍ രൂപയാണു സൈനിക ബജറ്റിനായി വകയിരുത്തിയത്. അതായത് ആയുധങ്ങള്‍ക്കും യുദ്ധത്വരയ്ക്കും വേണ്ടിയുള്ള തുക.ആഭ്യന്തര മൊത്ത ഉല്‍പാദനത്തിന്റെ നാലു ശതമാനം വരെ ഈ ആക്രമണോത്സുകതയ്ക്ക് പാകിസ്ഥാന്‍ മാറ്റുന്നു. രാജ്യം ആരോഗ്യരംഗത്ത് വകയിരുത്തുന്നത് ജിഡിപിയുടെ രണ്ടര ശതമാനം വരെ മാത്രമാണെന്ന റിപ്പോര്‍ട്ടുകളും പുറത്തു വന്നിരുന്നു.

ഒരു തവണ ഉപയോഗിച്ച സിറിഞ്ച് വീണ്ടും ഉപയോഗിക്കുന്നതാണ് എയ്ഡ്‌സ് അതിവേഗം പകരാന്‍ കാരണമാകുന്നത്. ഇത് ചെയ്യുന്നതോ പണം ലാഭിക്കാനും. ഗ്രാമങ്ങളിലെ ആരോഗ്യ കേന്ദ്രങ്ങള്‍ ഒരു നിലവാരവും പുലര്‍ത്തുന്നില്ല. ലക്ഷക്കണക്കിന് മുറിവൈദ്യന്മാരാണ് പാകിസ്ഥാനിലെ ആരോഗ്യരംഗം കയ്യടക്കിയിട്ടുള്ളത് . ഐക്യരാഷ്ട്രസഭയാണ് ഈ കണക്ക് പുറത്തുവിടുന്നത്.

രണ്ടുവര്‍ഷത്തിനിടെ ഷാകോട്ടില്‍ 140ല്‍ അധികം പേര്‍ക്ക് എച്ച്ഐവി ബാധ കണ്ടെത്തിയത് . ഈ വര്‍ഷം ഇതു വരെ 85 പേര്‍ക്ക് എച്ച്ഐവി ബാധിച്ചതായി പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യ മുഖ്യമന്ത്രി സര്‍ദാര്‍ ഉസ്മാന്‍ ബസ്തറിനു നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. നന്‍കാന സാഹിബിലെ ഷാക്കോട്ടില്‍ പകര്‍ച്ചവ്യാധിയെന്ന പോലെയാണ് രോഗബാധ റിപ്പോര്‍ട്ട് ചെയ്യുന്നത്.