Politics

അവിടെ കുറച്ചുദിവസങ്ങള്‍ കൂടി തുടര്‍ന്നിരുന്നെങ്കില്‍ ഞാന്‍ കൊല്ലപ്പെട്ടേനെ;അവിടുത്തെ ഓരോ വീടുകളിലും രണ്ടോ നാലോ ഭാര്യമാര്‍ ; ദുരിത ജീവിതം വിവരിച്ച് ഉസ്മ

ന്യൂഡല്‍ഹി : പാകിസ്താനിലേക്ക് പോകാന്‍ എളുപ്പമാണ്, എന്നാല്‍ തിരിച്ചെത്തുകയെന്നത് ഒരിക്കലും നടക്കാത്ത കാര്യവും. നിയമപോരാട്ടത്തിനൊടുവില്‍ പാകിസ്താനില്‍നിന്നു തിരിച്ചെത്തിയ ഉസ്മ പറയുന്നു. പാകിസ്താന്‍ ഒരു മരണക്കുടുക്കാണ്. വീട്ടുകാര്‍ തീരുമാനിച്ച് വിവാഹം കഴിപ്പിച്ച് അയയ്ക്കുന്നവര്‍ക്കുപോലും അവിടെ നല്ല ജീവിതം ലഭിക്കുന്നില്ല. ഭീകരമായ സാഹചര്യത്തില്‍ കഴിയുന്ന നിരവധിപ്പേരാണ് അവിടെയുള്ളത്. രണ്ടോ മൂന്നോ നാലോ ഭാര്യമാരാണ് ഓരോ വീടുകളിലും ഉള്ളത്- ഉസ്മ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

“Lucifer”

തന്റെ അതേ അവസ്ഥയിലുള്ള നിരവധി പെണ്‍കുട്ടികള്‍ ഇപ്പോഴും പാകിസ്താനില്‍ കുടുങ്ങിക്കിടക്കുകയാണ്. അവിടെ കുറച്ചുദിവസങ്ങള്‍ കൂടി തുടര്‍ന്നിരുന്നെങ്കില്‍ ചിലപ്പോള്‍ ഞാന്‍ കൊല്ലപ്പെട്ടേനെ. ഫിലിപ്പീന്‍സ്, മലേഷ്യ തുടങ്ങിയ എഷ്യന്‍ രാജ്യങ്ങളില്‍നിന്നുള്ള ഒട്ടേറെപ്പേരാണ് അവിടെ പെട്ടിരിക്കുന്നതെന്നും ഉസ്മ കൂട്ടിച്ചേര്‍ത്തു. ഇന്ത്യയുടെ മകളാണെന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു. ഒട്ടേറെ രാജ്യങ്ങള്‍ ഞാന്‍ കണ്ടിട്ടുണ്ട്. ഇന്ത്യയെ പോലെയല്ല മറ്റൊന്നുമെന്നും ഉസ്മ പറയുന്നു.

തന്നെ ഇന്ത്യയില്‍ തിരിച്ചെത്തിക്കാന്‍ മുന്‍കൈയെടുത്ത കേന്ദ്രസര്‍ക്കാരിനും വിദേശകാര്യമന്ത്രി സുഷമ സ്വരാജിനും ഉസ്മ നന്ദി അറിയിച്ചു. ജീവിക്കാന്‍ കാരണവും പ്രതീക്ഷയും നല്‍കിയ ഇന്ത്യന്‍ ഹൈക്കമ്മീഷനോടും സുഷമ സ്വരാജിനോടും താന്‍ കടപ്പെട്ടിരിക്കുകയാണ്. എന്റെ ജീവിതം വിലപ്പെട്ടതാണെന്ന തിരിച്ചറിവു നല്‍കിയത് അവരാണ്. അതുകൊണ്ടാണ് സാഹചര്യങ്ങളോടു പൊരുതാന്‍ എനിക്കു സാധിച്ചത്.

ഒരു അനാഥയാണെന്നാണ് ഞാന്‍ കരുതിയിരുന്നത്. എന്നാല്‍ ഇന്ത്യക്കാരിയെന്ന നിലയില്‍ അഭിമാനിക്കണമെന്നാണ് സുഷമ സ്വരാജ് എന്നോടു പറഞ്ഞത്. എല്ലാ ദിവസവും അവരെന്നെ ഫോണില്‍ വിളിക്കുമായിരുന്നു. എന്തൊക്കെ ചെയ്യാമോ അതെല്ലാം ചെയ്യാമെന്ന് അവരെനിക്ക് ഉറപ്പുനല്‍കി. അതാണ് എന്നെ ജീവിക്കാന്‍ പ്രേരിപ്പിച്ചത്- ഉസ്മ വ്യക്തമാക്കി.

പാകിസ്താനില്‍വച്ച് തോക്കു ചൂണ്ടി മാനഭംഗപ്പെടുത്തിയശേഷം അലിയെന്നയാള്‍ വിവാഹത്തിനു നിര്‍ബന്ധിതയാക്കിയെന്നായിരുന്നു ഉസ്മയുടെ ആരോപണം. തുടര്‍ന്ന് പാകിസ്താനിലെ ഇന്ത്യന്‍ എംബസിയില്‍ അഭയം തേടിയെത്തിയ ഉസ്മയ്ക്ക് നാട്ടിലേക്ക് മടങ്ങാന്‍ ഇസ്‌ലാമാബാദ് ഹൈക്കോടതി അനുമതി നല്‍കിയതിനെ തുടര്‍ന്നാണ് തിരിച്ചെത്തിയത്.

മലേഷ്യയില്‍ വച്ചാണ് അലിയും ഉസ്മയും കണ്ടുമുട്ടിയത്. മേയ് ഒന്നിനു വാഗാ അതിര്‍ത്തി വഴി ഉസ്മ പാകിസ്താനിലെത്തി. മൂന്നിനാണു നിക്കാഹ് നടന്നത്. എന്നാല്‍ അലി നേരത്തേ വിവാഹിതനും മൂന്നു കുട്ടികളുടെ പിതാവുമാണെന്നറിഞ്ഞതോടെയാണ് തന്നെ നാട്ടിലേക്കു തിരിച്ചുവിടണമെന്ന അപേക്ഷയുമായി അഞ്ചിന് ഉസ്മ ഹൈക്കമ്മിഷനിലെത്തിയത്.

Related posts

യു.ഡി.എഫ് മന്ത്രിസഭ ഒക്ടോബറില്‍ നിലംപൊത്തുമെന്ന് നിരീക്ഷകര്‍

subeditor

പ്രതിഷേധത്തെ നേരിടാന്‍ ധൈര്യമുണ്ടെങ്കില്‍ ബജറ്റവതരിപ്പിക്കാന്‍ മാണി വന്നാല്‍ മതി-വി.എസ്.

subeditor

നിഷിദ്ധ രാഷ്ട്രീയത്തിന്റെ വക്താവാണ് പിണറായി വിജയന്‍

subeditor

മൃതദേഹം അടക്കം ചെയ്യാൻ തർക്കം, ഒടുവിൽ വീടിനുള്ളിൽ സംസ്കരിച്ചു

subeditor

കെ.സ്.യു തല്ലികൂട്ട് കമ്മിറ്റി പിരിച്ചുവിട്ടു, സുധീരനെ ധിക്കരിച്ച ഉമ്മൻ ചാണ്ടിക്കും ചെന്നിത്തലക്കും പ്രഹരം

pravasishabdam news

വർഗീയവാദികളെടേയും മത തീവ്രവാദികളെടേയും വോട്ട് കിട്ടി ജയിക്കുന്നതിലും നല്ലത് തോറ്റ് വീട്ടിലിരിക്കുന്നത്- മന്ത്രി മുനീർ

subeditor

ഹിന്ദുക്കള്‍ കുട്ടികളുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന് തൊഗാഡിയ, ഉല്പാദനം കൂട്ടാൻ മരുന്ന്

subeditor

ജേക്കബ് വിഭാഗത്തിന്റെ അങ്കമാലി സീറ്റും കോൺഗ്രസ് തട്ടിയെടുക്കുന്നു. അവർ പുറത്തുപോയാൽ പോട്ടെ എന്ന് പ്രതികരണം.

subeditor

ഭീകരതക്കെതിരേ ഒന്നിച്ച് പോരാടാം- അമേരിക്ക ഇന്ത്യയോട്

pravasishabdam news

കേരളാ കാസ്ട്രോയേ പാഠം പഠിപ്പിക്കുന്നു; പദവി ഒന്നും ഇല്ല- നയം വ്യക്തമാക്കി പിണറായി

subeditor

മകനെ കൊന്നതിന്‌ 10 പാക്കിസ്ഥാനികളുടെ തലയറുക്കണമെന്ന് അമ്മ

subeditor

പണിമുടക്കാൻ മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്: പിണറായി വിവാദത്തിൽ

subeditor

Leave a Comment