Literature social Media

ഏറ്റവും കൂടുതല്‍ നഗ്‌നശരീരം കണ്ടത് ദുബായില്‍ പോയപ്പോള്‍ ;വൈറലായി മലയാളിയുടെ കുറിപ്പ്

ദുബായ്: ഇന്ന് നമ്മുടെ നാട്ടില്‍ സ്ത്രീകള്‍ ഒട്ടും സുരക്ഷിതരല്ല. അവര്‍ അനുഭവിക്കുന്ന വേദനയും അവര്‍ക്ക് നേരെയുള്ള അക്രമവും തുറന്ന് കാട്ടുകയാണ് ഒരുപ്രവാസി മലയാളി. കൂട്ടത്തില്‍ പുള്ളിക്കാരന്‍ ദുബായിലെ സ്ത്രീകളുടെ സ്വാതന്ത്ര്യവും ചൂണ്ടിക്കാട്ടുന്നു. ഫേസ്ബുക്കിലൂടെയാണ് ഇദ്ദേഹം തന്റെ കുറിപ്പ് പങ്ക് വെച്ചത്. നിമിഷങ്ങള്‍ക്കകം കുറിപ്പ് വൈറലായി…

വസ്ത്രധാരണത്തിലുള്ള അപാകത കൊണ്ടാണ് സ്ത്രീകള്‍ പീഡിപ്പിക്കപ്പെടുന്നതെന്ന മലയാളിയുടെ പൊതുബോധത്തെ പൊളിച്ചെഴുതുന്നതാണ് പ്രവാസിയായ ഉസ്മാന്‍ ഇരിങ്ങാട്ടിരിയുടെ ഈ കുറിപ്പ്. ഒരു വര്‍ഷം മുമ്പാണ് കുറിപ്പ് എഴുതിയത്.

ഉസ്മാന്‍ ഇരിങ്ങാട്ടിരിയുടെ ഫേസ്ബുക്ക് പോസ്റ്റ്;

ദുബായില്‍ പോയപ്പോഴാണ് ഏറ്റവും കൂടുതല്‍ നഗ്‌നശരീരം കാണേണ്ടി വന്നത്. കൂടുതലും സ്ത്രീകളുടെത്. തെരുവുകളിലും മാളുകളിലും മെട്രോയിലും സന്ദര്‍ശക കേന്ദ്രങ്ങളിലും എവിടെ നോക്കിയാലും ട്രൗസറും ബിക്കിനിയും ധരിച്ച, പല നാടുകളില്‍ നിന്നും വന്ന വനിതകള്‍, തരുണികള്‍, കുമാരികള്‍, വൃദ്ധസ്ത്രീകള്‍ പോലും വസ്ത്രത്തിന്റെ കാര്യത്തില്‍ വല്ലാതെ പിശുക്ക് കാണിക്കുന്നവരാണ് എന്ന് തോന്നി.

എന്റെ ഒരു സുഹൃത്ത് എന്നോട് തമാശ രൂപേണ പറഞ്ഞു. ഒന്നും രണ്ടും വര്‍ഷങ്ങളായി നാട്ടില്‍ പോകാത്ത, ഇവിടെ ജീവിക്കുന്ന ഞങ്ങള്‍ക്കാണ് ക്ഷമയ്ക്ക് വല്ല അവാര്‍ഡും ഉണ്ടെങ്കില്‍ തരേണ്ടത് എന്ന്!

രാത്രി വളരെ വൈകിയിട്ടും തെരുവുകളില്‍ വാനിറ്റി ബാഗും തൂക്കി മൊബൈലില്‍ സംസാരിച്ചു ഇഷ്ടമുള്ളയിടങ്ങളില്‍ കറങ്ങിനടക്കുന്ന, ബസ്സ് കാത്തുനില്‍ക്കുന്ന, യാത്ര ചെയ്യുന്ന, ഒരു ആണിനേയും പേടിക്കാതെ, ആണുങ്ങളാരും കൂടെയില്ലാതെ സര്‍വ തന്ത്ര സ്വതന്ത്രരായി നടക്കുന്ന വനിതകള്‍..

നമ്മുടെ നാട്ടിലെ പോലെ ഇവിടങ്ങളിലും ഉണ്ട് ആണുങ്ങള്‍.

ഇവിടെയും കാണും ഗോവിന്ദ ചാമികള്‍

ഇവരിലും ഉണ്ട് വികാരികള്‍

ഇവിടങ്ങളിലും ഉണ്ട് ഞരമ്പ് രോഗികള്‍.

പ്രമുഖരും പള്‍സറും ഇവിടെയും ഉണ്ടാകും.

എന്നിട്ടും ഒരു പെണ്ണിനെ കാണുമ്പോഴേക്കും ഇവിടങ്ങളിലുള്ള ഒരു ആണിനും ഒന്നു സടകുടഞ്ഞു എഴുന്നേല്‍ക്കാത്തത് ഇവരൊക്കെ പുണ്യവാളന്മാര്‍ ആയതുകൊണ്ടോ എല്ലാവരും ദിവസവും രണ്ടുനേരം കടുക്ക വെള്ളം കുടിക്കുന്നത് കൊണ്ടോ ഒന്നുമല്ല. കളിച്ചാല്‍ വിവരം അറിയും എന്നറിയുന്നത് കൊണ്ടാണ്. അക്കളി തീക്കളിയാവും എന്ന് ബോധ്യം ഉള്ളത് കൊണ്ടാണ്. ആണുങ്ങള്‍ ഒപ്പം നടന്നു കൊണ്ടോ, ഇരുട്ടാകും മുന്‍പേ വാതിലടച്ചു കുറ്റിയിട്ടത് കൊണ്ടോ മൂടിപ്പുതച്ചു നടന്നത് കൊണ്ടോ ഒന്നും പീഡനം ഇല്ലാതാവില്ല.

അതില്ലാതാവാന്‍ ഒരേ ഒരു ട്രീറ്റ്‌മെന്റെ ഉള്ളൂ… രാഷ്ട്രീയവും മതവും ഇടപെടാത്ത കറകളഞ്ഞ നിയമം. അതു നടപ്പാക്കാന്‍ പറ്റുമോ?എങ്കില്‍ പെണ്ണിനെ അവിടെ കാണുമ്പോഴേക്കും ഇവിടെ മാറി പോകും ആണുങ്ങള്‍. അതുപോലൊരു നിയമം നമ്മുടെ നാട്ടില്‍ വരാത്തിടത്തോളം കാലം ഈ നാട് നേരെയാവില്ല!

Related posts

ആന്‍റാര്‍ട്ടിക്കയില്‍ അപൂര്‍വ്വ പെന്‍ഗ്വിനുകളുടെ സൂപ്പര്‍ കോളനി കണ്ടെത്തി; വീഡിയോ

subeditor12

പിതാവിന് ചോറുവാരി നല്‍കുന്ന പെണ്‍കുട്ടിയുടെ വീഡിയോ വൈറലാവുന്നു

മഴ മൂലം പമ്പാ-ത്രിവേണി പുന:നിര്‍മ്മാണം വീണ്ടും മുടങ്ങിയതിനു പിന്നില്‍ അയ്യപ്പകോപമെന്ന് വിശ്വാസികള്‍

subeditor5

ഇത് ഞാന്‍ കണ്ടതില്‍ ഏറ്റവും കടുത്ത വംശീയാധിക്ഷേപം; തന്നെ മൃഗവുമായി താരതമ്യപ്പെടുത്തിയ ട്രോളിനെതിരെ മലയാളികളുടെ സ്വന്തം സുഡുമോന് പറയാനുള്ളത്

subeditor10

വിദ്യാര്‍ത്ഥിനിയ്ക്ക് തുടര്‍പഠനത്തിന് സഹായം അഭ്യര്‍ത്ഥിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത നമ്പറിലേക്ക് യുവാവിന്റെ അശ്ലീല സന്ദേശങ്ങള്‍; ഇവനെപ്പോലുള്ള കാമ പ്രാന്തന്‍മാരെ സമൂഹം തിരിച്ചറിയണം..

ഭർത്താവ്‌ ഒന്നൊഴിച്ചു തന്നു..പിന്നെ ഓരോന്നു കൂടി പിടിപ്പിച്ചു

subeditor

വയനാട്ടിലെ കാട്ടില്‍ വെച്ച് വണ്ടി തടഞ്ഞുനിര്‍ത്തിയ ആരാധകനോട് മമ്മൂട്ടി ചെയ്തത്

പിണറായിയുടെ പണത്തോടുള്ള ആര്‍ത്തിയാണ് കേരളം മുങ്ങാനുള്ള കാരണമെന്ന കണ്ടുപിടുത്തവുമായി കണ്ണന്താനം

സോഷ്യൽ മീഡിയയിൽ വൈറലായ ആ സ്ത്രീകൾ വേശ്യാവൃത്തി കുലത്തൊഴിലാക്കിയ ബേഡിയ വർഗം

subeditor

പുതിയ ബ്രൗസര്‍ വിവാൽഡി തരംഗമാകുന്നു

subeditor

പ്രായത്തിനു തളർത്താനാവില്ല ഈ കലാകാരിയെ; കാണണം 93ാം വയസ്സിലെ മുത്തശ്ശി കരുത്ത്

pravasishabdam online sub editor

കുഞ്ഞുങ്ങളെ മതപഠന ശാലയിലേക്ക് സ്നേഹപൂർവ്വം തള്ളുമ്പോൾ.

subeditor

സണ്ണിയെ കൊച്ചിക്കാര്‍ കണ്‍കുളിര്‍ക്കേ കണ്ടില്ലേ, ഇനി കോഴിക്കോട്ടേയ്ക്ക് വരട്ടെ: തന്റെ ഇഷ്ടസിനിമാതാരത്തെ ക്ഷണിച്ച് സന്തോഷ് പണ്ഡിറ്റ്

ഭാര്യയുടെ മറുപടിയില്‍ കണ്ണ് നിറഞ്ഞ രാഹുലിന് വാക്കുകള്‍ ഉണ്ടായില്ല… വൈറലായി പെണ്‍കുട്ടിയുടെ കുറിപ്പ്

ഫഹദിന് നസ്റിയയുടെ പിറന്നാൾ സമ്മാനം ഇങ്ങനെ

ഇര്‍മയ്ക്ക് മുന്നില്‍ നെഞ്ചും വിരിച്ച് ലൈവ് റിപ്പോര്‍ട്ടിംഗ്

pravasishabdam online sub editor

നിങ്ങള്‍ ഒന്നും ചെയ്തില്ലെങ്കിലും വേണ്ടില്ല; ജഗതി ശ്രീകുമാര്‍ എന്ന വ്യക്തിയെ ദയവായി കൊല്ലരുത്: പാര്‍വതി പറയുന്നു

subeditor12

നടി ജ്യോതികൃഷ്ണയുടെ വിവാഹ വീഡിയോ വൈറല്‍