പട്ന: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലുണ്ടായ പ്രളയത്തിൽ മരണം 389 കടന്നു. ഇന്നു മാത്രം 88 പേർ മരിച്ചതായിട്ടാണ് കണക്ക്. ബിഹാര്‍, ഉത്തര്‍പ്രദേശ്, അസം സംസ്ഥാനങ്ങളിലാണ് വെള്ളപ്പൊക്കവും പേ മാരിയും ദുരിതം വിതച്ചത്.
ബിഹാറില്‍ തിമര്‍ത്തുപെയ്യുന്ന മഴ 18 ജില്ലകളില്‍ 1.26 േകാടി പേരെയാണ് ബാധിച്ചത്. മരണസംഖ്യ 253 ആയി ഉയര്‍ന്നു. അറാരിയയില്‍ 57ഉം സീതാമഢിയില്‍ 31ഉം പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. പശ്ചിമ ചമ്ബാരന്‍ 29, കതിഹാര്‍ 23, പൂര്‍വ ചമ്ബാരന്‍ 19 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ മരണനിരക്ക്.
ഉത്തര്‍പ്രദേശില്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 69 ആയി. രണ്ടു ദിവസങ്ങള്‍ക്കിടെ മാത്രം 33 പേര് മരിച്ചിട്ടുണ്ട്. 24 ജില്ലകളിലായി 2,523 ഗ്രാമങ്ങളിലെ 20 ലക്ഷം പേര് വെള്ളപ്പൊക്ക കെടുതിയിലാണ്. 39,783 േപരെ ദുരിതാശ്വാസ ക്യാമ്ബുകളിലേക്ക് മാറ്റിയതായി ദുരിതാശ്വാസ കമീഷണര്‍ അറിയിച്ചു. നേപ്പാളില്‍നിന്നു ഉദ്ഭവിക്കുന്ന നദികളിലൂടെ എത്തുന്ന വെള്ളവും തുടര്‍ച്ചയായി പെയ്യുന്ന കനത്ത മഴയുമാണ് പ്രളയകാരണം.