ദില്ലിയില്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ട ഒമ്പത് നക്‌സലുകള്‍ ഉത്തര്‍പ്രദേശില്‍ പിടിയിലായി

ലക്‌നൗ: ഉത്തര്‍പ്രദേശിലെ ഹിന്‍ഡന്‍ വിഹാറില്‍ നിന്ന് ഒമ്പത് നക്‌സലുകളെ ഭീകര വിരുദ്ധ സേന പിടികൂടി. ഇവരില്‍ നിന്നും തോക്കും വെടിമരുന്നും സ്‌ഫോടക വസ്തുക്കളും കണ്ടെടുത്തു. ദില്ലിയില്‍ ആക്രമണം നടത്താന്‍ സംഘത്തിന് പദ്ധതിയുണ്ടായിരുന്നതായി ഭീകരവിരുദ്ധ സേന പറയുന്നു. രഹസ്യ വിവരം കിട്ടിയതിനെത്തുടര്‍ന്ന് യുപിയിലെ ഹിന്‍ഡന്‍ വിഹാറില്‍ ഭീകര വിരുദ്ധ സേനയും പൊലീസും നടത്തിയ സംയുക്ത തിരച്ചിലിലാണ് ഇന്നലെ രാത്രി ഒമ്പത് നക്‌സലുകള്‍ പിടിയിലായത്. ത്ധാര്‍ഖണ്ഡ് സ്വദേശി പവന്‍,ബീഹാ!ര്‍ സ്വദേശികളായ സുനില്‍കുമാര്‍ യാദവ്, കൃഷ്ണകുമാര്‍,ശൈലേന്ദ്രകുമാര്‍, യു പി സ്വദേശികളായ രഞ്ജിത്ത് പാസ്വന്‍, ആശിഷ്, ബ്രജ് കിശോര്‍ സുരാജ്, സച്ചിന്‍ കുമാര്‍ എന്നിവരെയാണ് ഭീകര വിരുദ്ധ സേന പിടികൂടിയത്.

പിടികൂടിയവരുടെ കൈയില്‍ നിന്നും അത്യാധുനിക തോക്കുകളും, വെടിമരുന്നും, ഉഗ്രശേഷിയുള്ള സ്‌ഫോടക വസ്തുക്കളും ഭീകര വിരുദ്ധ സേന കണ്ടെത്തി. ബോംബ് നിര്‍മ്മാണത്തില്‍ വൈദഗ്ധ്യം നേടിയവരാണ് പിടിയിലായവരെന്ന് ഐജി അസീം അരുണ്‍ വ്യക്തമാക്കി.ദില്ലിയിലും പരിസരത്തും ബോംബാക്രമണം നടത്താന്‍ സംഘത്തിന് പദ്ധതിയുണ്ടായിരുന്നതായി ഭീകര വിരുദ്ധസേന സംശയിക്കുന്നു.

Loading...