ഉത്രയെ കൊലപ്പെടുത്താന്‍ നിശ്ചയിച്ചത് വിവാഹ മോചനം ആവശ്യപ്പെട്ടതിനാല്‍, സൂരജിന്റെ മൊഴി പുറത്ത്

കൊല്ലം: ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് സൂരജിന്റെ കുറ്റ സമ്മത മൊഴി പുറത്ത്. അഞ്ചല്‍ സ്വദേശി ഉത്രയുടെ വീട്ടുകാര്‍ വിവാഹ മോചനം ആവശ്യപ്പെട്ടതിനാലാണ് ഉത്രയെ കൊലപ്പെടുത്തിയത് എന്ന് സൂരജ് മൊഴി നല്‍കി. ഉത്രയ്ക്ക് തന്നില്‍ നിന്ന് മാനസികമായും ശാരീരികമായും പീഡനങ്ങള്‍ ഏല്‍ക്കേണ്ടി വന്നിട്ടുണ്ടെന്നും സൂരജ് സമ്മതിച്ചു.

കഴിഞ്ഞ ജനുവരില്‍ ഉത്രയെ അഞ്ചലിലെ വീട്ടിലേക്ക് വീട്ടുകാര്‍ കൂട്ടിക്കൊണ്ടുപോകാന്‍ തീരുമാനിച്ചു. വിവാഹ മോചനം വേണമെന്ന് ആവശ്യപ്പെട്ടു. ഇതിന്റെ വൈരാഗ്യത്താലാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും സൂരജ് മൊഴി നല്‍കി.

Loading...

അതേസമയം ഉത്ര കൊലക്കേസില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കും. പ്രതികളെ അടൂരിലെ സൂരജിന്റെ വീട്ടില്‍ എത്തിച്ച് ഇന്ന് തെളിവെടുപ്പ് നടത്തും. അതേസമയം, ഉത്രയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് എത്തി. മരണം പമ്ബ കടിയേറ്റ് തന്നെയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇടതു കയ്യില്‍ കടിയേറ്റ 2 പാടുകള്‍ ഉണ്ട്. വിഷാംശം നാഡീവ്യൂഹത്തെ ബാധിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.