ഉത്ര കൊലക്കേസില്‍ പോലീസിന് മുന്നില്‍ വെല്ലുവിളികളേറെ, ദൃക്‌സാക്ഷികളില്ല, സൂരജ് പുറത്തേക്ക്?

കൊല്ലം; ഉത്ര കൊലക്കേസില്‍ സൂരജ് വളരെ എളുപ്പത്തില്‍ പുറത്തെത്തിയേക്കും. ദൃക്‌സാക്ഷികള്‍ ഒന്നും ഇല്ലാത്തത് സൂരജിന് ഗുണമാണ്. മാത്രമല്ല കൊലക്കേസില്‍ തെളിവു ശേഖരണത്തിന് വെല്ലുവിളികളും അധികമാണ്. തെളുവു ശേഖരണം കൂടുതല്‍ ശാസ്ത്രീയമാക്കുകയാണ് അന്വേഷണ സംഘം. ഇതിന്റെ ഭാഗമായിട്ടാണ് പാമ്പിന്റെ പോസ്റ്റ്‌മോര്‍ട്ടം ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് നടക്കുന്നത്.

അതേസമയം പാമ്പിനെ കൊണ്ടുവന്ന കുപ്പി ഉത്രയുടെ അടുത്ത പറമ്പില്‍ നിന്നും പോലീസ് കണ്ടെത്തിയിരുന്നു. സൂരജിന്റെ വിരല്‍ അടയാളവും പാമ്പിനെ അതില്‍ തന്നെയാണ് കൊണ്ടുവന്നത് എന്നും ഉറപ്പിക്കാനായി പോലീസ് തെളിവ് ശേഖരിക്കുന്നുണ്ട്. മാത്രമല്ല ഉത്രയെ ചികിത്സിച്ച ഡോക്ടര്‍മാരില്‍ നിന്നും പോലീസ് തെളിവുകള്‍ ശേഖരിക്കും.

Loading...

എന്നാല്‍ പാമ്പിനെ സൂരജിന് കൈമാറുന്ന സമയം സാക്ഷികള്‍ ഉണ്ടെന്ന് പോലീസ് വ്യക്തമാക്കി. ഉത്രയുടെ ലക്ഷക്കണക്കിന് രൂപവിലവരുന്ന സ്വത്ത് തട്ടിയെടുക്കാന്‍ കരുതിക്കൂട്ടി നടത്തിയ കൊലപാതകമാണിതെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്.