പാമ്പിനെ കൊണ്ടുവന്നപ്പോൾ അമ്മയും സഹോദരിയും വീടിന് പുറത്തേക്കിറങ്ങി, വീട്ടുകാരെ കുടുക്കിയുള്ള സൂരജിന്റെ മൊഴി ഇങ്ങനെ

ഉത്ര കൊലക്കേസിൽ പ്രതി സൂരജിന്റെ നിർണായക മൊഴി. , ഉ ത്രയെ കൊലപ്പെടുത്തിയത് സൂരജിന്റെ വീട്ടുകാരുടെ അറിവോടെയെന്ന ഞെട്ടിക്കുന്ന വിവരമാണ് ഇപ്പോൾ പുറത്തു വന്നുകൊണ്ടിരിക്കുന്നത്. ആദ്യം പാമ്പിനെ കൊണ്ട് കടിപ്പിക്കുമ്പോൾ തന്ത്രപരമായി അമ്മയും സഹോദരിയും പുറത്തിറങ്ങിയിരുന്നു . ഇതോടെ ഉ ത്ര കൊലക്കസിൽ പ്രതി സൂരജിന്റെ വീട്ടുകാരുടെ പങ്ക് വ്യക്തമാവുകയാണ്.

പ്രതി സൂരജിൻ്റെ അച്ഛൻ സുരേന്ദ്രനിൽ നിന്ന് ക്രൈംബ്രാഞ്ച് മൊഴി രേഖപ്പെടുത്തി. ഉത്രയുടെ സ്വർണം സൂരജ് എന്ത് ചെയ്തുവെന്ന് അറിയില്ലെന്നാണ് സുരേന്ദ്രൻ്റെ മൊഴി. പാമ്പാട്ടിയുമായുള്ള സൂരജിൻ്റെ സൗഹൃദത്തെ എതിർത്തിരുന്നുവെന്നും സുരേന്ദ്രൻ മൊഴി നൽകി. കേസുമായി ബന്ധപ്പെട്ട് തനിക്കു മേൽ കടുത്ത സമ്മർദമുണ്ടെന്ന് സൂരജിന്റെ അച്ഛൻ അന്വേഷണ സംഘത്തോട് വ്യക്തമാക്കിയതായാണ് വിവരം.

Loading...

സൂരജിൻ്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അറിവില്ലായിരുന്നു. ഉത്രയുടെ സ്വർണം സൂരജ് എടുത്തുവെന്നാണ് ധാരണ. പക്ഷേ, എന്തു ചെയ്തുവെന്ന് സൂരജ് തന്നോട് പറഞ്ഞിട്ടില്ല. ഉത്രയുടെ വീട്ടിൽ നിന്ന് പല ഘട്ടങ്ങളിലായി തൻ്റെ കുടുംബം സഹായം വാങ്ങിയിരുന്നു. രേഖകൾ ഉള്ളതിനാൽ ഇത് നിഷേധിക്കാനാവില്ലെന്നും സുരേന്ദ്രൻ വ്യക്തമാക്കി.

പാമ്പിനെ വീട്ടിൽ കൊണ്ടുവന്നതിൽ സുരേന്ദ്രന് എതിർപ്പുണ്ടായിരുന്നു. എലി ശല്യം ഒഴിവാക്കാൻ പാമ്പിനെ വാങ്ങിയെന്ന നിലപാടിനോട് യോജിപ്പില്ലെന്നും സുരേന്ദ്രൻ. അതേസമയം, സൂരജ് കൊലപാതകം നടത്തിയെന്ന് കരുതുന്നില്ലെന്നും സുരേന്ദ്രൻ അന്വേഷണ സംഘത്തോട് വ്യക്തമാക്കി.

വിവാഹ ആലോചന വന്നപ്പോൾ ഇടനിലക്കാരൻ ഉത്രയുടെ പോരായ്മകളെകുറിച്ച് തന്നോട് പറഞ്ഞിരുന്നതെന്നും എന്നാൽ ഒപ്പം ജീവിച്ചു തുടങ്ങിയപ്പോൾ ഒരു തരത്തിലും പൊരുത്തപ്പെടാനാവാതെ പോയി എന്നും സൂരജ് പറയുന്നു. ഒരു കുട്ടി ആയതോടെ ദാമ്പത്യജീവിതത്തിലെ പ്രശ്‌നങ്ങൾ സഹിക്കാവുന്നതിലും അപ്പുറമായി എന്നും ഇതാണ് ഉത്രയെ കൊല്ലാൻ പ്രധാന കാരണമെന്നുമാണ് സൂരജ് അന്വേഷണ സംഘത്തോട് സമ്മതിച്ചിട്ടുള്ളത്.

വിവാഹത്തിന് ഉത്രയുടെ വീട്ടുകാർ സമ്മാനിച്ച 90 പവൻ സ്വർണ്ണത്തിൽ ഒട്ടുമുക്കാലും താൻ പല ആവശ്യങ്ങൾക്കായി ലോക്കറിൽ നിന്നും എടുത്തതായി സൂരജ് പൊലീസിനോട് സമ്മതിച്ചു. അച്ഛന് ഓട്ടോറിക്ഷ വാങ്ങാനും സുഹൃത്തുക്കളുടെ വീടുകളിലെ വിശേഷങ്ങൾക്ക് സമ്മാനമായി നൽകാനും പണയം വയ്ക്കാനും വീട്ടിലെ നിരവധി ആവശ്യങ്ങൾക്കുമായിട്ടാണ് ലോക്കറിൽ നിന്നെടുത്ത സ്വർണം വിനയോഗിച്ചതെന്നാണ് സൂരജ് അന്വേഷണ സംഘത്തിന് മൊഴി നൽകിയിട്ടുള്ളത്. ലോക്കർ തുറന്ന് പരിശോധിച്ചാലെ ഇക്കാര്യം വ്യക്തമാവു എന്നാണ് പൊലീസ് നിലപാട്.

എച്ച് ഡി എൽ ബാങ്കിന്റെ മൈക്രോ ഫിനാൻസ് വായ്പയുടെ കളക്ഷൻ ഏജന്റായി പ്രവർത്തിച്ചുവരികയായിരുന്നു സൂരജ്. 15000 രൂപയോളമായിരുന്നു തന്റെ ശമ്പളമെന്നും ഇത് ഒന്നിനും തികയാത്ത അവസ്ഥയയായിരുന്നെന്നും അതിനാലാണ് ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണം ഉത്ര അറിയാതെ എടുത്ത് പണയപ്പെടുത്തേണ്ടിവന്നതെന്ന ന്യായീകരണവും ഇയാൾ പൊലീസിന് മുമ്പാകെ നിരത്തിയിട്ടുണ്ട്.

സാമ്പത്തീക പ്രതിസന്ധി മനസ്സിലാക്കി താൻ എല്ലാമാസവും 8000 രൂപവീതം സൂരജിന്റെ അക്കൗണ്ടിൽ നിക്ഷേപിച്ചിരുന്നതായി ഉത്രയുടെ പിതാവ് വെളിപ്പെടുത്തിയിരുന്നു.