ഉറങ്ങി കിടന്ന ഉത്രയ്ക്ക് മുകളിലേക്ക് കരിമൂര്‍ഖനെ കുടഞ്ഞിട്ടു, രണ്ട് പ്രാവശ്യം കൊത്തി, സൂരജിന്റെ വെളിപ്പെടുത്തലില്‍ പോലീസ് പോലും ഞെട്ടി

കൊല്ലം: അഞ്ചലില്‍ യുവതി പാമ്പ്കടിയേറ്റ് മരിച്ച സംഭവത്തില്‍ ഭര്‍ത്താവായ സൂരജിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നും ഞെട്ടിക്കുന്ന വിവരങ്ങളാണ് പോലീസിന് ലഭിച്ചത്. വിലയ്ക്ക് വാങ്ങിയ കരിമൂര്‍ഖനെ കൊണ്ട് ഉത്രയെ കടിപ്പിക്കുകയായിരുന്നു എന്ന് സൂരജ് പോലീസിനോട് സമ്മതിച്ചു. ഉത്രയെ ഒഴിവാക്കി മറ്റൊരു വിവാഹമായിരുന്നു ഇയാള്‍ ലക്ഷ്യമിട്ടിരുന്നത്.

പാമ്പ് കടിയേറ്റ് ഉത്ര മരിച്ച ദിവസം തന്നെ വീട്ടുകാര്‍ ഉത്രക്ക് നല്‍കിയ 110 പവന്‍ സ്വര്‍ണത്തില്‍ നിന്നും 92 പവന്‍ സ്വര്‍ണം ലോക്കറില്‍ നിന്നും സൂരജ് എടുത്തിരുന്നു. ഉത്രയുടെ മരണം സ്വാഭാവികമാണെന്നും യാതൊരു വിധത്തിലും കൊലപാതകം അല്ലെന്ന് വരുത്തി തീര്‍ക്കാനും വേണ്ടിയായിരുന്നു പാമ്പിനെ ഉപയോഗിച്ച് കൊത്തിച്ചത്. ഉത്രയെ പാമ്പ് കൊത്തുന്നത് നോക്കി നിന്നു എന്നും മരണം ഉറപ്പാക്കിയ ശേഷം കട്ടിലില്‍ ഉറങ്ങാതെ ഇരുന്നുവെന്നും സൂരജ് പോലീസിന് മൊഴി നല്‍കി.

Loading...

കരിമൂര്‍ഖനെ വലിയ ബാഗിലാക്കിയാണ് സൂരജ് വീട്ടില്‍ എത്തിച്ചത്. ഉത്ര ഉറങ്ങി കിടക്കവെ ഉത്രയുടെ മുകളില്‍ പാമ്പിനെ കുടഞ്ഞിട്ടു. രണ്ട് പ്രാവശ്,ം പാമ്പ് ഉത്രയെ കൊത്തി എന്നും സൂരജ് മൊഴി നല്‍കി. തുടര്‍ന്ന്, രാവിലെ സൂരജ് തന്നെ പാമ്പിനെ കണ്ടെത്തി തല്ലി കൊന്നു. രാവിലെ എഴുന്നേല്‍ക്കുന്ന സമയം കഴിഞ്ഞും മകളെ കാണാത്തതിനെത്തുടര്‍ന്ന് ഉത്രയുടെ അമ്മ എത്തി നോക്കുമ്പോഴാണ് ഉത്രയെ അബോധാവസ്ഥയില്‍ കണ്ടത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.