ഉത്രയ്ക്ക് മാനസികപ്രശ്‌നങ്ങള്‍ ഉണ്ടെന്നറിഞ്ഞിട്ടും സൂരജ് വിവാഹം ചെയ്തു,ലക്ഷ്യം സ്വത്തുക്കള്‍

കൊല്ലം: അഞ്ചലില്‍ കൊല ചെയ്യപ്പെട്ട ഉത്രയുടെ കൊലപാതകത്തിന്റെ ചുരുളഴിയുമ്പോള്‍ പുറത്തുവരുന്ത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. ഉത്രയ്ക്ക് ചില മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടെന്നറിഞ്ഞിട്ടും സൂരജ് ഉത്രയെ വിവാഹം ചെയ്തതോടെ സൂരജ് എല്ലാവര്‍ക്കും പ്രിയപ്പെട്ടവനാകുകയായിരുന്നു. എന്നാല്‍ സൂരജ് ലക്ഷ്യം വെച്ച് ഉത്രയുടെ സ്വത്തുക്കളായിരുന്നു.അതേസമയം ഉത്രയുടെ കുഞ്ഞിനെ ഉത്രയുടെ മാതാപിതാക്കള്‍ക്ക് കൈമാറാൻ ഉത്തരവ്. കൊല്ലം ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടേതാണ് തീരുമാനം. വനിതാകമ്മീഷന്‍റെ ഇടപെടലിനെ തുടർന്നാണ് നടപടി.

സൂരജ് കുറ്റസമ്മതം നടത്തിയ ശേഷം സൂരജിന്റെ കുടുംബത്തിനെതിരെ സഹോദരന്‍ വിഷു വിജയന്‍ രം​ഗത്തെത്തിയിരുന്നു. ഉത്രയുടെ ഭര്‍ത്താവ് സൂരജിന്‍റെ വീട്ടില്‍ കഴിയുന്ന കുട്ടിയുടെ ജീവന്‍ അപകടത്തിലാണെന്നായിരുന്നു വിഷു വിജയന്‍ പറഞ്ഞത്. കൊലപാതകത്തില്‍ പങ്കുള്ള എല്ലാവരെയും ഇതുവരെ കസ്റ്റഡിയില്‍ എടുക്കാന്‍ കഴിഞ്ഞിട്ടില്ല. ഉത്രയുടെ കൊലപാതകത്തിലെ കൂട്ടുപ്രതികള്‍ ഇപ്പോഴും ആ കുടുംബത്തില്‍ തുടരുന്നത് കുഞ്ഞിന്‍റെ ജീവന് ഭീഷണിയാണെന്ന് സഹോദരന്‍ പറഞ്ഞിരുന്നു. ഇതേ തുടർന്നാണ് ഉത്രയുടെ കുടുംബം ചൈൽഡ് വെൽഫയർ കമ്മിറിയുടെ സഹായം.

Loading...

‌സൂരജിനെ സംഭവസ്ഥലത്തെത്തിച്ച്‌ തെളിവെടുപ്പ് നടത്തി. രാവിലെ അഞ്ചരയോടെയാണ് ഒന്നാം പ്രതിയായ സൂരജിനെ മരിച്ച ഉത്രയുടെ വീട്ടില്‍ എത്തിച്ച്‌ തെളിവെടുപ്പ് നടത്തിയത്. പാമ്പിനെ കൊണ്ടുവന്ന പ്ലാസ്റ്റിക്ക് കുപ്പി അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെടുത്തു. ഫൊറന്‍സിക് സംഘത്തിന് ഈ കുപ്പി കൈമാറി.