സൂരജിന്റെ അച്ഛന് പിന്നാലെ അമ്മയും സഹോദരിയും കുടുങ്ങും, കേസ് വഴിത്തിരിവില്‍, പുറത്തെത്തുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍

കൊല്ലം: ഉത്ര കൊലപാതകം നാടിനെ നടുക്കിയ സംഭവമാണ്. സ്വത്തിനായി ഉത്രയെ ഭര്‍ത്താവ് സൂരജ് പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. സൂരജിന് പിന്നാലെ സൂരജിന്റെ അച്ഛന്‍ സുരേന്ദ്രനെ പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ഉത്രയുടെ കൊലപാതകത്തില്‍ സുരേന്ദ്രന്റെ പങ്കും സ്വര്‍ണ്ണം എന്ത് ചെയ്തു എന്നുമാണ് പോലീസ് തിരക്കുന്നത്.

സൂരജിന്റെ പുരയിടത്തില്‍ നിന്നും 37അര പവന്‍ സ്വര്‍ണം കണ്ടെത്തിയിരുന്നു. മണിക്കൂറുകള്‍ ചോദ്യം ചെയ്യല്‍ നീണ്ടതോടെ പുരയിടത്തില്‍ സ്വര്‍ണം കുഴിച്ചിട്ടുവെന്ന് സുരേന്ദ്രന്‍ സമ്മതിച്ചു. അച്ഛന് എല്ലാ വിവരങ്ങളും അറിയാം എന്ന് സൂരജ് മൊഴി നല്‍കിയിരുന്നു. സൂരജിന്റെ അമ്മ രേണുക, സഹോദരി സൂര്യ എന്നിവരേയും ഇന്ന് ചോദ്യം ചെയ്യും. ഗൂഡാലോചനയില്‍ ഇരുവര്‍ക്കും പങ്കുണ്ടോ എന്നറിയാണ് അന്വേഷണ സംഘത്തിന്റെ ശ്രമം.

Loading...

ക്രൈംബ്രാഞ്ച് സംഘം ഇന്നലെ സൂരജിന്റെ അടൂരിലെ വീട്ടില്‍ എത്തി പരിശോധന നടത്തിയിരുന്നു. ഉത്ര വധ കേസില്‍ ഒരാഴ്ചക്കിടെ രണ്ടാം തവണയാണ് ക്രൈംബ്രാഞ്ച് സംഘം തെളിവെടുപ്പ് നടത്തിയത്. ക്രൈംബ്രാഞ്ച്, ഡി.വൈ.എസ്.പി എ.അശോകിന്റെ നേതൃത്വത്തില്‍ നടന്ന തെളിവെടുപ്പ് മൂന്ന് മണിക്കൂറിലധികം നീണ്ടുനിന്നു.

ഫോറന്‍സിക്, റവന്യു സംഘവും അന്വേഷണ സംഘത്തോടൊപ്പം ഉണ്ടായിരുന്നു. സൂരജും ഉത്രയും താമസിച്ചിരുന്ന കിടപ്പുമുറി, ഉത്ര പാമ്ബിനെ കണ്ട സ്റ്റെയര്‍കെയ്‌സ്, ടെറസ്, പാമ്ബിനെ സൂക്ഷിച്ച വീടിന്റെ പുറക് വശം എന്നിവിടങ്ങളില്ലെല്ലാം സംഘം പരിശോധന നടത്തി. തഹസില്‍ദാരുടെ നേതൃത്വത്തിലുള്ള റവന്യൂ ജീവനക്കാര്‍ വീട്ടിലെ സ്‌കെച്ച് തയ്യാറാക്കി അന്വേഷണ സംഘത്തിന് കൈമാറി.