ഉത്രയുടെ പേരില്‍ ലക്ഷങ്ങളുടെ ഇന്‍ഷുറന്‍സും എടുത്തു;രണ്ടാം വിവാഹം മാത്രമല്ല,സൂരജിന് വേറെയും പദ്ധതികള്‍

നാടിനെ നടുക്കിയ ഉത്ര കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. കേസില്‍ അറസ്റ്റിലായ സൂരജിന്റെയും സുരേഷിന്റെയും കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കാനിരിക്കെ ഇതുവരെയുള്ള ചോദ്യം ചെയ്യലില്‍ സൂരജ് വെളിപ്പെടുത്തിയ സംഭവങ്ങള്‍ കേട്ട് അന്വേഷണസംഘം വരെ ഞെട്ടിയിരുന്നു. കൊലയ്ക്കുള്ള ആസൂത്രണം തുടങ്ങി പുതിയ ജീവിതത്തിനായുള്ള പദ്ധതികള്‍ വരെ സൂരജ് വെളിപ്പെടുത്തിയിരുന്നതായാണ് ലഭിക്കുന്ന വിവരങ്ങള്‍.

ഉത്രയെ കൊലപ്പെടുത്തിയ ശേഷം അവരുടെ സ്വത്തുക്കള്‍ പൂര്‍ണമായും കൈക്കലാക്കി രണ്ടാം വിവാഹം ചെയ്ത് സ്വന്തമായി ഒരു ധനകാര്യസ്ഥാപനം തന്നെ തുടങ്ങി പിന്നീടുള്ള ജീവിതം അടിച്ചുപൊളിക്കാനായിരുന്നു സൂരജിന്റെ പ്ലാന്‍. കൊലപ്പെടുത്താന്‍ നേരത്തെ തന്നെ പ്ലാന്‍ ചെയ്ത സൂരജ് മാസങ്ങള്‍ക്ക് മുന്നെ തന്നെ ഉത്രയുടെ പേരില്‍ ഇന്‍ഷുറന്‍സ് പോളിസിയും എടുത്തിരുന്നു. സൂരജിനെ അവകാശിയാക്കിയായിരുന്നു പോളിസി. ഉത്രയുടെ മരണശേഷം ലഭിക്കുന്ന ക്ലെയിം തനിക്ക് സ്വന്തമാക്കുകയെന്ന ഉദ്ദേശത്തോടെയാണ് ഇത് ചെയ്തതെന്നും അന്വേഷണസംഘം കരുതുന്നു. ഇതിനോടൊപ്പം തന്നെ ഉത്രയുടെ അമ്മയുടെ റിട്ടയര്‍മെന്റ് ആനുകൂല്യത്തിനും സൂരജിന് കണ്ണുണ്ടായിരുന്നു.

Loading...