ഉത്ര വധം: പതിനെട്ട് വയസ്സുള്ള മോളുണ്ട്, കള്ളക്കേസില്‍ കുടുക്കിയവരോട് ദൈവം പൊറുക്കില്ല,സുരേഷ്

കൊല്ലം: കൊവിഡിനിടയില്‍ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന സംഭവമാണ് കൊല്ലം അഞ്ചലില്‍ ഉത്രയെന്ന യുവതിയെ ഭര്‍ത്താവ് പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊല്ലിച്ച സംഭവം. ഒന്നാം പ്രതി ഭര്‍ത്താവ് സൂരജും രണ്ടാം പ്രതി സുരേഷുമാണ് സംഭവത്തില്‍ അറസ്റ്റിലായിരിക്കുന്നത്. അതേസമയം തന്നെ കള്ളക്കേസില്‍ കുടുക്കുകയായിരുന്നുവെന്നും തനിക്ക് ഈ കേസുമായി ഒരു ബന്ധവുമില്ലെന്നാണ് രണ്ടാം പ്രതിയായ സുരേഷ് പറയുന്നത്.

കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ക്ക് മുന്നില്‍ സുരേഷ് പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞതും ഇത് തന്നെയാണ്. താന്‍ നിരപരാധിയാണ്. തനിക്ക് 18 വയസ്സുള്ള മോളുണ്ട്, മോളാണ് ഇതെല്ലാം അനുഭവിക്കേണ്ടിവരുന്നത്. ദൈവത്തിന്റെ കോടതിയില്‍ തനക്ക് മാപ്പു തരുമെന്നും, എന്തിനാണ് തന്നെ കേസില്‍ കുടുക്കിയതെന്ന് അറിയില്ല. പെരുച്ചാഴിയെ കൊല്ലാനാണ് എന്ന് പറഞ്ഞുകൊണ്ടാണ് തന്റെ കൈയില്‍ നിന്ന് പാമ്പിനെ വാങ്ങിയതെന്നും സുരേഷ് പറഞ്ഞു.

Loading...

കോടതിയില്‍ ഹാജരാക്കി പുറത്തുകൊണ്ടുവരും വഴിയാണ് സുരേഷ് ഇക്കാര്യം വ്യക്തമാക്കിയത്. മാധ്യമങ്ങളോട് പൊട്ടിക്കരഞ്ഞുകൊണ്ടാണ് സുരേഷ് ഇക്കാര്യമെല്ലാം പറഞ്ഞത്. സൂരജിന് പാമ്പിനെ നല്‍കിയത് പാമ്പുപിടുത്തക്കാരനായ കല്ലുവാതുക്കല്‍ സ്വദേശി സുരേഷാണ്. ഉത്ര വധക്കേസിലെ മുഖ്യമപ്രതി സൂരജ്, കൂട്ടുപ്രതി സുരേഷ് എന്നിവരെ നാല് ദിവസത്തേക്ക് പുനലൂര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. മെയ് 29 ന് മുന്‍പ് ഇരുവരെയും കോടതിയില്‍ ഹാജരാക്കും.