യൂട്യൂബില്‍ പാമ്പിനെക്കുറിച്ചുള്ള വീഡിയോ അപ്‌ലോഡ് ചെയ്യാൻ: പാമ്പാട്ടിയിൽ നിന്ന് മൂർഖൻ പാമ്പിനെ വാങ്ങാനായി സൂരജ് പറഞ്ഞത്

കൊല്ലം: അഞ്ചലില്‍ യുവതിയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവ് സൂരജ് തന്നെയാണ് പ്രതിയെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. പോലീസ് ചോദ്യം ചെയ്യലില്‍ ഭര്‍ത്താവ് സൂരജിന്റെ കുറ്റസമ്മത മൊഴിയോടെയാണ് ഉത്രയുടെ(25) മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്. സുഹൃത്തായ പാമ്പ് പിടുത്തക്കാരനില്‍ നിന്ന് മൂര്‍ഖന്‍ പാമ്പിനെ സൂരജ് പതിനായിരം രൂപ നൽകിയാണ് വാങ്ങിയത്. എന്നാല്‍ പാമ്പിനെക്കുറിച്ചുള്ള വീഡിയോ യൂട്യൂബില്‍ അപ്‌ലോഡ് ചെയ്യാനായിരുന്നുവെന്നാണ് ഇയാള്‍ അയാളെ വിശ്വസിപ്പിച്ചിരുന്നത്. കല്ലുവാതക്കല്‍ സ്വദേശിയായ സുരേഷ് എന്ന പാമ്പാട്ടിയുമായി സുരേഷിന് അടുത്ത ബന്ധമുണ്ടായിരുന്നതായി കണ്ടെത്തിയതാണ് കേസില്‍ സുപ്രധാന വഴിത്തിരിവായത്. ആറ് മാസമായി സൂരജിന് പാമ്പാട്ടികളായ സുഹൃത്തുക്കള്‍ ഉണ്ടായിരുന്നതായി അന്വേഷണത്തിനിടെ കൃത്യമായ വിവരം ലഭിച്ചു.

ഉത്രയെക്കൊലപ്പെടുത്തുന്നതിന്‌ അണലിയെ ഉപയോഗിച്ച് കൊല്ലാനുള്ള ആദ്യ ശ്രം വിഫലമായപ്പോൾ രണ്ടാമത് മൂർഖൻ പാമ്പിനെ10000 രൂപക്ക് വാങി.ഉത്രയെ ഒഴിവാക്കി മറ്റൊരു വിവാഹത്തിലൂടെ കൂടുതൽ സ്ത്രീധനം ലക്ഷ്യമിട്ടാണ് ഉത്രയെ കൊന്നതെന്ന് പോലീസ് നിഗമനം.ഇയാൾ കുറ്റം സമ്മതിച്ചതായാണ് സൂചന.ഉത്രയെ പാമ്പിനെ ഉപയോഗിച്ച് കൊലപ്പെടുത്തിയതെന്ന രക്ഷിതാക്കളുടെ ആരോപണം ശരിയെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്.ഫെബ്രുവരി 26 നാണ് സൂരജ് കൊല്ലം പരവൂർ സ്വദേശി സുരേഷിന്റെ പക്കൽ നിന്ന് അണലിയെ വാങുന്നത്,മാർച്ച് രണ്ടു വരെ ഇയാൾ പാമ്പിനെ കുപ്പിയിലാക്കി സൂക്ഷിച്ചു.

Loading...

ആറ് മാസം ഇവര്‍ തമ്മില്‍ നടത്തിയ ഫോണ്‍ വിളികളുടെ വിവരങ്ങള്‍ മുന്നില്‍ വച്ചുള്ള ചോദ്യം ചെയ്യലില്‍ സൂരജിന്‍റെ എല്ലാ കള്ളങ്ങളും അന്വേഷണ സംഘംപൊളിച്ചടുക്കുകയായിരുന്നു. പതിനായിരം രൂപയ്ക്കാണ് കൊടുവിഷമുള്ള മൂര്‍ഖനെ സുരേഷിന്‍റെ കൈയില്‍ നിന്ന് സൂരജ് വാങ്ങിയത്. സൂരജിന്‍റെ പറക്കോട്ടെ വീട്ടില്‍ പാമ്പുമായി ചില സ്നേഹിതർ എത്തിയിരുന്നവെന്നും പാമ്പിനെ സൂരജ് കൈകൊണ്ട് എടുത്തിരുന്നുവെന്നും ഉത്ര അച്ഛനോടും അമ്മയോടും പറഞ്ഞിരിന്നതായും പൊലീസിന് മൊഴി ലഭിച്ചിരുന്നു. ഇങ്ങനെയാണ് സുരേഷും സൂരജും തമ്മിലുള്ള ബന്ധം പുറത്ത് വന്നത്. ജനലിലൂടെ പാമ്പ് കയറിയെന്ന സൂരജിന്‍റെ മൊഴി ശാസ്ത്രീയമായി അന്വേഷണ സംഘം പൊളിച്ചു. ഇക്കഴിഞ്ഞ ഏഴാം തിയതിയാണ് പാമ്പ് കടിയേറ്റ് അഞ്ചൽ സ്വദേശിനിയായ ഉത്ര മരിച്ചത്.