കുഞ്ഞിനെ ഒളിപ്പിച്ച സ്ഥലം കണ്ടെത്തി, പത്ത് മണിക്ക് ഹാജരാക്കണമെന്ന പോലീസ് നിര്‍ദേശം

അഞ്ചല്‍: ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ ഭര്‍ത്താവ് സൂരജിന്റെ വിവരം ഏഴരെയും ഞെട്ടിക്കുന്നതായിരുന്നു. അതേസമയം ഉത്രയുടെ ഒരു വയസുള്ള കുഞ്ഞിനെയുമായി സൂരജിന്റെ അമ്മ ഒളിവിലായിരുന്നു. കുഞ്ഞിനെ വീട്ടുകാര്‍ക്ക് ഇതുവരെ വിട്ടു കൊടുത്തില്ല. കുഞ്ഞിനെയുമായി സൂരജിന്റെ അമ്മ എറണാകുളത്തുള്ള ബന്ധുവീട്ടിലേക്ക് പോയിയെന്നാണ് സൂരജിന്റെ ബന്ധുക്കള്‍ പറഞ്ഞത്.

രാവിലെ പത്ത് മണിക്ക് കുട്ടിയെ വീട്ടില്‍ ഹാജരാക്കാന്‍ അഞ്ചല്‍ പോലീസ് സൂരജിന്റെ കുടുംബത്തിന് നിര്‍ദേശം നല്‍കി. ഇതോടെ കുഞ്ഞിനെയുമായി ഇവര്‍ വീട്ടില്‍ തിരികെ എത്തിയതായും വിവരമുണ്ട്. അടൂരിലുള്ള സൂരജിന്റെ ബന്ധുവീട്ടിലാണ് കുട്ടിയുള്ളതെന്ന് പോലീസിന് സൂചന ലഭിച്ചു. കുഞ്ഞിനെ കാണാതായതോടെ ഇന്നലെ സൂരജിന്റെ വീട്ടിലും ബന്ധുവീടുളിലും പോലീസ് തെരച്ചില്‍ നടത്തിയിരുന്നു.

Loading...

കുഞ്ഞിനെ ഏറ്റുവാങ്ങാന്‍ ഉത്രയുടെ അച്ഛനും കുടുംബാംഗങ്ങളും ബന്ധുവീട്ടിലേക്ക് തിരിച്ചു. സൂരജിന്റെ വീട്ടില്‍ നിന്നും മുന്നൂറു മീറ്റര്‍ അകലെയുള്ള ബന്ധുവീട്ടിലായിരുന്നു കുട്ടി. പോലീസ് കര്‍ശന നിലപാട് സ്വീകരിച്ചതോടെ സൂരജിന്റെ പിതാവ് സുരേന്ദ്രന്‍ പോലീസിനൊപ്പം ചെന്ന് കുട്ടിയെ തിരിച്ചുകൊണ്ടുവന്നു.

കുട്ടിയെ ഉത്രയുടെ കുടുംബത്തിന് വിട്ടുകൊടുക്കാന്‍ ഇന്നലെയാണ് ശിശുക്ഷേമസമിതി നിര്‍ദേശം നല്‍കിയത്. ഇതോടെ ഇന്നലെ വൈകിട്ടാണ് അഞ്ചല്‍, അടൂര്‍ സ്‌റ്റേഷനുകളില്‍ നിന്നുള്ള പോലീസുകാര്‍ ഉത്തരവുമായി സൂരജിന്റെ വീട്ടിലെത്തിയപ്പോളാണ് കുഞ്ഞിനെയും മുത്തശ്ശിയേയും കാണ്‍മാനില്ലെന്ന് അറിഞ്ഞത്. ഉത്രയുടെ മരണത്തിനു തൊട്ടുപിന്നാലെ കുഞ്ഞിന്റെ സംരക്ഷണ അവകാശം സൂരജ് ശിശുക്ഷേമ സമിതിയില്‍ നിന്ന് വാങ്ങിയിരുന്നു. എന്നാല്‍ കുഞ്ഞിനെ ക്രിമിനല്‍ സ്വഭാവമുള്ളവര്‍ക്കൊപ്പം കഴിയാന്‍ അനുവദിക്കുന്നത് ശരിയല്ലെന്നും കുഞ്ഞിന്റെ ജീവന് ഭീഷണിയുണ്ടെന്നും കാണിച്ച് ഉത്രയുടെ കുടുംബം ശിശുക്ഷേമ സമിതിയെ സമീപിക്കുകയായിരുന്നു.