സൂരജിന്റെ ക്രൂരത ഇങ്ങനെയും, തുറന്ന് പറഞ്ഞ് ഉത്രയുടെ സഹോദരന്‍, ഞെട്ടല്‍

തിരുവനന്തപുരം: കൊല്ലം അഞ്ചലില്‍ ഭര്‍ത്താവ് പാമ്പിനെ ഉപയോഗിച്ച് ഭാര്യയെ കൊലപ്പെടുത്തിയ സംഭവത്തില്‍ കേരളം മുഴുവന്‍ ഞെട്ടിയിരിക്കുകയാണ്. സൂരജ് ആണ് ഭാര്യയായ ഉത്രയെ പാമ്പിനെ ഉപയോഗിച്ച് കൊലപ്പെടുത്തിയത്. ഇപ്പോള്‍ സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഉത്രയുടെ സഹോദരന്‍. സൂരജിന്റെ വീട്ടില്‍ കഴിയുന്ന ഉത്രയുടെ കുട്ടിയുടെ ജീവനും അപകടത്തിലാണെന്ന് ഉത്രയുടെ സഹോദരന്‍ പറഞ്ഞു.

ഉത്രയുടെ കൊലപാതകത്തില്‍ പങ്കുള്ള എല്ലാവരും പോലീസ് പിടിയിലായിട്ടില്ല. കൊലപാതകത്തിലെ കൂട്ടുപ്രതികള്‍ ഇപ്പോഴും ആ കുടുംബത്തില്‍ തന്നെ തുടരുന്നുണ്ട്. ഇത് കുഞ്ഞിന്റെ ജീവന് ഭീഷണി ആണെന്നും യുവാവ് വ്യക്തമാക്കി.

Loading...

ഉത്രയെയും തങ്ങളെയും പലപ്പോഴും പണത്തിന്റെ പേര് പറഞ്ഞ് സൂരജ് ബുദ്ധിമുട്ടിക്കുകയും ഭീഷണിപ്പെടുത്തിയിരുന്നുവെന്നും ഉത്രയുടെ പിതാവ് പറഞ്ഞിരുന്നു. പലപ്പോഴായി ആവശ്യപ്പെട്ട പണം മുഴുവന്‍ നല്‍കി. മകളെ അപായപ്പെടുത്തുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. സൂരജിന്റെ കുടുംബാംഗങ്ങള്‍ക്കും ഉത്രയുടെ മരണത്തില്‍ പങ്കുണ്ട്. സൂരജിന്റെ സഹോദരിയുടെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് പണം നല്‍കുന്നതും താനായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.