ഉത്രയുടെ ഒരുവയസുള്ള കുഞ്ഞിനെയും സൂരജിന്റെ അമ്മയെയും കാണാനില്ല

പത്തനംതിട്ട: ഉത്ര വധം മലയാളികളെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. ഭര്‍ത്താവ് സൂരജ് പാമ്പിനെ വിലക്ക് വാങ്ങി ഉത്രയെ കടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇതിനിടെ ഉത്രയുടെ ഒരു വയസുള്ള മകനെയും സൂരജിന്റെ അമ്മയെയും കാണാതായതായി പൊലീസ് പറഞ്ഞു. ഉത്രയുടെ മാതാപിതാക്കള്‍ക്ക് കുട്ടിയെ കൈമാറണമെന്ന് ജില്ല ശിശുക്ഷേമ സമിതി ഉത്തരവിട്ടിരുന്നു. ഇത് പ്രകാരം സുരജിന്റെ അടൂരിലെ വീട്ടില്‍ ഉത്രയുടെ അച്ഛനും ബന്ധുക്കളും പോലീസ് സഹായത്തോടെ എത്തിയപ്പോഴാണ് കുട്ടിയെ കാണാനില്ലെന്ന വിവരം അറിയുന്നത്. സൂരജിന്റെ അമ്മയെയും കാണാനില്ല.

രാത്രി എട്ട് മണിയോടെയാണ് ഇവര്‍ സൂരജിന്റെ വീട്ടില്‍ എത്തിയത്. സൂരജിന്റെ വീട്ടിലും ബന്ധു വീടുകളിലും പരിശോധന നടത്തിയെങ്കിലും കുഞ്ഞിനെ കണ്ടെത്താന്‍ സാധിച്ചില്ല. ഇരുവരെയും സൂരജിന്റെ ബന്ധുക്കള്‍ ഒളിപ്പിച്ചതാണെന്ന് ഉത്രയുടെ മാതാവ് മണിമേഖല ആരോപിച്ചു. ഇരുവര്‍ക്കുമായുള്ള അന്വേഷണം പോലീസ് ഊര്‍ജിതമാക്കി.

Loading...