ഉത്തരാഖണ്ഡിൽ പെൺകുട്ടിയെ കനാലിൽ തള്ളിയിട്ട് കൊന്നു; മൂന്ന് പേർ പിടിയിൽ

ന്യൂഡല്‍ഹി. ഉത്തരാഖണ്ഡില്‍ 17 കാരിയെ കാണാതയ സംഭവത്തില്‍ ബിജെപി നേതാവിന്റെ മകന്‍ അടക്കം മൂന്ന് പ്രതികളെ പോലീസ് പിടികൂടി. ഉത്തരാഖണ്ഡ് പൊരി ഗര്‍വാള്‍ സ്വദേശിയായ അങ്കിത ഭണ്ഡാരിയെ ആണ് കാണാതായത്. ഉത്തരാഖണ്ഡിലെ സ്വകാര്യ റിസോര്‍ട്ടില്‍ റിസപ്ഷനിസ്റ്റായി ജോലി നോക്കുകയായിരുന്നു അങ്കിത. റിസോര്‍ട്ട് ഉടമയും ബിജെപി നേതാവിന്റെ മകനുമായ പുല്‍കിത് ആര്യയടക്കമുള്ള മൂന്ന് പേരാണ് അറസ്റ്റിലായത്. വാക്ക് തര്‍ക്കത്തിനിടെ അങ്കിതയെ കനാലില്‍ തള്ളിയിട്ടന്ന് പിടിയിലായ പ്രതികള്‍ പോലീസിനോട് പറഞ്ഞു.

അങ്കിതയുടെ മരണത്തെ തുടര്‍ന്ന് പ്രദേശത്ത് കടുത്ത പ്രതിഷേധമാണ് ഉണ്ടായിരിക്കുന്നത്. നിരവധി ആളുകള്‍ പ്രതിഷേധവുമായി റോഡിലിറങ്ങി. ബിജെപി നേതാവിന്റെ മകന് സംഭവത്തില്‍ ബന്ധം ഉണ്ടെന്ന വിവരം പുറത്ത് വന്നതോടെ കോണ്‍ഗ്രസ് പ്രതിഷേധിച്ചു. എന്നാല്‍ അങ്കിതയുടെ മൃതദേഹം കണ്ടെത്തുവാന്‍ ഇതുവരെ സാധിച്ചിട്ടില്ല.

Loading...

സെപ്റ്റംബര്‍ 18 നാണ് അങ്കിതയെ കാണവാന്‍ ഇല്ലെന്ന് പറഞ്ഞ് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് പോലീസ് 21 എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. റിസോര്‍ട്ട് ഉടമയായ പുല്‍കിതിന്റെ ലൈംഗിക താല്‍പര്യത്തിന് അങ്കിത വഴങ്ങാത്തതാണ് കൊലപാതകത്തിന് കാരണം എന്നാണ് പോലീസ് പറയുന്നത്. അങ്കിതയുടെ മൃതദേഹം കണ്ടെത്തുവാന്‍ പോലീസ് തിരച്ചില്‍ ആരംഭിച്ചു.