ഉത്തരാഖണ്ഡ് പ്രതിപക്ഷ നേതാവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഇന്ദിരാ ഹൃദയേഷ് അന്തരിച്ചു

ഉത്തരാഖണ്ഡ് പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് നേതാവുമായ ഇന്ദിര ഹൃദയേഷ് അന്തരിച്ചു. 80 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഡല്‍ഹി ഉത്തരാഖണ്ഡ് സദനില്‍ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ സെപ്തംബറില്‍ ഇന്ദിരയ്ക്ക് കൊവിഡ് ബാധിച്ചിരുന്നെങ്കിലും രോഗമുക്തി നേടിയിരുന്നു.

2012ല്‍ ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനി മണ്ഡലത്തില്‍ നിന്നാണ് ഇന്ദിര ഹൃദയേഷ് നിയമസഭയിലേക്ക് എത്തുന്നത്. 2012 മുതല്‍ 2017 വരെ ധനകാര്യ മന്ത്രിയായിരുന്നു. പാര്‍ലമെന്ററി കാര്യം, ഉന്നത വിദ്യാഭ്യാസം എന്നീ വകുപ്പുകളും കൈകാര്യം ചെയ്തിട്ടുണ്ട്.

Loading...