കൊച്ചി: മാണിയെ നിയമസഭയിൽ കെട്ടിപ്പിടിക്കാനും ലഡുകൊടുക്കാനും തന്നെ കിട്ടില്ലെന്ന് വി.ഡി സതീശൻ. മാണി അഴിമതി ആരോപണം നേരിയ്യുന്ന ആളാണ്. അദ്ദേഹത്തെ കെട്ടിപ്പിടിക്കാൻ തനിക്ക് മനസ് അനുവദിക്കുന്നില്ല. ഒരു ചാനൽ ഇന്റർവ്യൂവിലാണു സതീശൻ ഇത് വ്യക്തമാക്കിയത്. കെ.എം മാണിക്കെതിരെ ഉയരുന്ന ആരോപണത്തെ പ്രതിരോധിച്ചില്ലെന്നു മാത്രമല്ല സഭയിൽ ഉണ്ടായ സംഭവത്തിൽ ഭരണപക്ഷത്തേ കുഅറ്റപ്പെടുത്തുകയും ചെയ്തു.ബജറ്റ് ദിവസം സഭയില്‍ നടന്നത് നാണംകെട്ട സംഭവങ്ങളാണെന്നും ഇരുപക്ഷവും അതില്‍ തെറ്റുകാരാണെന്നും സതീശന്‍ മനോരമ ഓണ്‍ലൈനിനോട് പറഞ്ഞു.
നിയമസഭയില്‍ ഇത്തരം അക്രമങ്ങള്‍ കാട്ടിയവര്‍, ജനങ്ങള്‍ എന്തിനാണ് അവരെ തിരഞ്ഞെടുത്ത് അയച്ചതെന്ന് ഓര്‍ക്കണം. നിയമ നിര്‍മ്മാണത്തില്‍ പങ്കാളിയാകുക, ജന നന്‍മ്മയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുക ഇതാണ് ജനപ്രതിനിധിയുടെ കടമ. സഭയുടെ അന്തസ് കാത്തു സൂക്ഷിക്കേണ്ടതും സഭയിലെ പ്രതിനിധിയുടെ കടമയാണ്. നിയമസഭയില്‍ അംഗമായതിനുശേഷം ഇതുവരെ ഒരു തവണപോലും മോശമായ പദപ്രയോഗം നടത്തുകയോ, പറഞ്ഞവാക്ക് പിന്‍വലിക്കുകയോ ചെയ്യേണ്ടി വന്നിട്ടില്ല. ഇക്കാരണങ്ങളാലാണ് സ്വന്തം സീറ്റില്‍ നിന്നും എഴുന്നേല്‍ക്കാത്തതും നിയമസഭയിലെ മറ്റ് സംഭവങ്ങളില്‍ പങ്കാളിയാകാത്തതും- സതീശന് പറഞ്ഞു.
ലോകം മുഴുവന്‍ മലയാഴികള്‍ നാണം കെട്ടദിവസമായിരുന്നു അന്ന്. കേരള നിയമസഭയ്ക്ക് വലിയൊരു ചരിത്രമുണ്ട്. അതിനെ കളങ്കപ്പെടുത്തുന്ന സംഭവമാണ് ഉണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബജറ്റ് ദിനത്തില്‍ നിയമസഭയില്‍ ഉണ്ടായ അക്രമ സഭവങ്ങളില്‍ വി.ഡി. സതീശനും, വി.ടി.ബല്‍റാമും അക്കമുള്ള എംഎല്‍എമാര്‍ പങ്കാളികളായിരുന്നില്ല. പ്രതിപക്ഷ എംഎല്‍എമാരെ പ്രതിരോധിക്കാന്‍ ഭരണപക്ഷ എംഎല്‍എമാര്‍ മുന്നിട്ടിറങ്ങിയപ്പോള്‍ ഈ രണ്ട് കോണ്‍ഗ്രസ് എം.എല്‍എമാരും അക്രമത്തില്‍ പങ്കാവാകളാകാതെ സ്വന്തം ഇരുപ്പിടത്തില്‍ ഇരിക്കുകയായിരുന്നു. ബജറ്റ് ദിനത്തിലെ അക്രമങ്ങളെത്തുടര്‍ന്ന് അഞ്ച് പ്രതിപക്ഷ എംഎല്‍എമാരെ സ്പീക്കര്‍ക്ക് സസ്‌പെന്‍ഡ് ചെയ്യേണ്ടതായി വന്നു. പ്രതിപക്ഷ വനിതാ എംഎല്‍എമാരെ ഭരണപക്ഷ എംഎല്‍എമാര്‍ ദേഹോപദ്രവം എല്‍പ്പിച്ചെന്ന ആരോപണവും ഉയര്‍ന്നു.