രാഷ്ട്രീയം മറന്ന് പാവങ്ങള്‍ക്ക് ആശ്വാസമായി വിഡി സതീശന്‍ എംഎല്‍എ

കേരളം നന്മകളാല്‍ സമൃദ്ധമാണ്, ഈ കൊറോണ കാലത്തും രാഷ്ട്രീയം പറയുന്നവരേക്കാള്‍ രാഷ്ട്രീയം പ്രവര്‍ത്തിക്കുന്നവരാണ് കേരളത്തിലെ ഓരോ ജനനേതാക്കളും, ഇതാണ് കേരളത്തെ വ്യത്യസ്തമാക്കുന്നതും രാഷ്ട്രീയം എന്നാല്‍ ജനനന്മ മാത്രമാണ് ചില നേതാക്കള്‍ക്ക്, ഓരോ ദിവസവും നന്‍മ ചെയ്യാനുള്ള ഒരവസരം പോലും അവര്‍ പാഴാക്കില്ല,

ദുരിതകാലത്ത് വീണ്ടും ആശ്വാസമായി പുനര്‍ജനി. 2018ലെ പ്രളയത്തിനു ശേഷം പറവൂരിന്റെ പുനര്‍നിര്‍മ്മാണത്തിനായി വി.ഡി.സതീശന്‍ എം എല്‍ എ രൂപം നല്‍കിയ പുനര്‍ജനി വീണ്ടും പാവങ്ങള്‍ക്ക് ആശ്വാസമാകുന്നു. കേരളത്തിലെ ആദ്യത്തെ കോമണ്‍ കിച്ചണ്‍ ആരംഭിച്ചു കൊണ്ട് പറവൂര്‍ താലൂക്ക് ആശുപത്രിയിലെ രോഗികള്‍ക്കും ജീവനക്കാര്‍ക്കും ഭക്ഷണ വിതരണം ആരംഭിച്ചു. പുനര്‍ജനിയുടെ സന്നദ്ധ പ്രവര്‍ത്തകര്‍ അവരുടെ ജോലി തുടങ്ങി കഴിഞ്ഞു. പല പ്പോഴും കേരളം എന്ന കൊച്ചു നാടിനെ മനോഹരമാക്കുന്നതും കക്ഷി, പാര്‍ട്ടി രാഷ്ട്രീയം മറന്നു ജനങ്ങള്‍ക്കായി പോരാടാനുറപ്പിക്കുന്ന ജനനേതാകളാണ് ഇക്കൂട്ടര്‍ക്ക് തോല്പിക്കുവാന്‍ കഴിയുന്നത് ഏതു മഹാമാരിയെയുമാണ്. രാജ്യം ലോക്കഡൗണില്‍ നിശ്ചലമാവുമ്പോള്‍ രാഷ്ട്രീയം വെറുതെ പറയാതെ പ്രവര്‍ത്തനങ്ങളില്‍ നന്മ ചാലിക്കുന്ന ഇത്തരം രാഷ്ട്രീയ വ്യക്തിത്വങ്ങളെ കണ്ടില്ലന്നു നടിക്കാനാവില്ല കര്‍മക്ക് ഇത്തരം കാഴ്ചകളാല്‍ സമ്പന്നമാണ് ഇന്ന് കേരളംവറ്റാത്ത നന്മയുടെ നേര്‍ക്കാഴ്ചകള്‍

Loading...