കോവിഡ് കാലത്തും സര്‍ക്കാര്‍ നടത്തുന്ന കൊള്ളരുതായ്മകള്‍ അക്കമിട്ട് നിരത്തി വിഡി സതീശന്‍

കോവിഡ് എന്ന മഹാമാരിയിലൂടെയാണ് സംസ്ഥാനം കടന്നു പോകുന്നത്.. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഒന്നു ചേര്‍ന്നുള്ള പ്രവര്‍ത്തനമാണ് കോവിഡില്‍ നടത്തുന്നത്. ഇതിനടയില്‍ സ്പ്രിങ്കളര്‍ പോലുള്ള അഴിമതികള്‍ നടത്തി സിപിഎം ജനങ്ങളെ ചതിക്കുകയാണെന്ന് വിഡി സതീശന്‍. കോവിഡ് കാലത്ത് രാഷ്ട്രീയം പറയരുതെന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞിട്ടുണ്ടെങ്കിലും അതിന് വിപരീതമായ നടപടിയാണ് സിപിഎം നടത്തുന്നത്. കഴിഞ്ഞ ദിവസം ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍കനെതിരെ അക്രമം അഴിച്ചുവിട്ടത് പൊറുക്കാനുന്ന തെറ്റല്ല. സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയത്തിന്റെ തെളിവാണ് ഇതെന്ന് സതീശന്‍ പറഞ്ഞു.

എംഎല്‍എ കെഎം ഷാജിക്കുണ്ടായ അനുഭവം സിപിഎമ്മിന്റെ പ്രതികാര രാഷ്ട്രീയത്തിനെതിരായ തെളിവാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വസനിധി സുതാര്യമല്ല.കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായി പാവപ്പെട്ടവര് കൊടുത്ത പണം പല അക്കൗണ്ടിലേക്കും പോയ കഥ നമുക്കറിയാം..പ്രളയ ദുരിതാശ്വാസത്തിന് ലഭിച്ച തുക വകമാറ്റി കളഞ്ഞത് നമുക്കറിയാല്ലോ എന്നും സതീശന്‍ ചോദിച്ചു. രമേശ് ചെന്നിത്തലയെയോ വിഡി സതീശനെയോ കെഎം ഷാജിയെയോ കൊല്ലാന്‍ പറ്റത്തില്ല.. അതിനാലാണ് അവര്‍ സൈബര്‍ ഗുണ്ടകളെ കൊണ്ടുവന്നിരിക്കുന്നത്…കോടിക്കണ്ക്കിന് രൂപ ചിലവഴിച്ച് നിയമിച്ച പി ആര്‍ ഏജന്‍സിയുടെ സഹായത്തോടെയാണ് അദ്ദേഹം കേരളത്തില്‍ സൈബര്‍ ആക്രമണം അഴിച്ചുവിടുന്നത്.

Loading...

കേരളത്തില്‍ ഒരു മുഖ്യമന്ത്രിയും താന്‍ ഭരിക്കുന്നതിന്റെ കൊള്ളരുതായ്മകള്‍ പുറത്തുവരുമ്പോള്‍ ഐടി സെക്രട്ടറിയോട് ചോദിക്കാന്‍ പറയില്ല. സ്പ്രിങ്കളര്‍ വിവാദത്തില്‍ ആദ്യത്തെ നിലപാടില്‍ നിന്ന് മുഖ്യമന്ത്രി പിന്നോട്ടുപോയി. ഇതുപോലത്തെ ഒരു ഡാറ്റ കച്ചവടം നടന്നിട്ടഞങ്ങള്‍ കോവിഡിലാണെന്ന് പറയുന്നത് ജനങ്ങള്‍ നിങ്ങള്‍ എന്ത് പ്രതിപക്ഷമാണെന്ന് ചോദിക്കുമെന്നും സതീശന്‍ കൂട്ടി ചേര്‍ത്തു

വിഡി സതീശനുമായി നടത്തിയ അഭിമുഖത്തിന്റെ പൂര്‍ണ്ണരൂപം