സംസ്ഥാന സര്‍ക്കാരിന്റെ എല്ലാ കൊള്ളരുതായ്മകൾക്കെതിരെയും പോരായ്മകള്‍ക്കെതിരെയും ധീരതയോടെ പോരാടുന്ന പ്രതിപക്ഷത്തിന്റെ അതിശക്തനായ നായകനാണ് വിഡി സതീശന്. കൊറോണ കാലത്ത് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നടത്തുന്ന എല്ലാ പ്രവര്കത്തനങ്ങളെയും പിന്തുണക്കുമെന്ന് സതീശന് പറഞ്ഞു. മൂന്നാഴ്ചത്തെ ലോക്ക് ഡൗണിന് പിന്നാലെ പത്തൊമ്പത് ദിവസത്തെ ലോക്ക് ഡൗണും കൂടി വരുന്നതോടെ സാധാരണക്കാരന്റെയും ഇടത്തരക്കാരന്റെയും ജൂവിതം കൂടുതല്‍ ദുസഹരമാവുകയാണ്. കേരളത്തെ സംബന്ധിച്ചിടത്തോളം സൗജന്യമായി കിട്ടിയ പതിനഞ്ച് കിലോ അരി മാത്രമാണ് പലവീടുകളിലുമുള്ളത്. മരുന്ന് വാങ്ങാനോ ആശുപത്രിയില്‍ പോകാനോ പണമില്ല അവരെയെല്ലാം സഹായിക്കേണ്ട ചുമതല സരര്ക്കാരിനാണ്.
പരമ്പരാഗത തൊഴിലാളികള്‍, കൂലിപ്പണിക്കാര്‍, മറ്റുള്ള വീടുകളില്‍ തൊഴിലിനു പോകുന്ന സ്ത്രീകള്‍, മത്സ്യ തൊഴിലാളികള്‍ തുടങ്ങിയവരെല്ലാം പ്രയാസമനുഭവിക്കുകയാണ്. സംസ്ഥാന ഗവണ്മെന്റും കേന്ദ്ര ഗവണ്മെന്റും സാമ്പത്തിക മായി പ്രയാസമനുഭവിക്കുന്നവരെ പിന്തുണയ്ക്കാനായി പാക്കേജുകള്‍ പ്രഖ്യാപിക്കണം. 87 ലക്ഷം കുടുംബങ്ങളുള്ള കേരളത്തില്‍ പകുതിയും ഇടത്തരക്കാരാണ്..അത്തരം കുടുംബങ്ങളിലേക്ക് ഒരു 5000 രൂപയെങ്കിലും സര്‍ക്കാര്‍ നല്കിയാല് അവര്‍ക്ക് പിടിച്ചുനില്‍ക്കാനാകും. 20 ലക്ഷം കുടുംബങ്ങള്‍ക്ക് 5000 രൂപ വീതം പ്രഖ്യാപിച്ചാല്‍ 3500 കോടി രൂപ മാത്രമേ ആകുവൊള്ളു.. ഈ പണത്തിനായി സാമ്പത്തിക സ്രോതസ്സ് ഏതെന്ന് ചോദിക്കുന്നവരോട് കിഫ്ബിയില്‍ സംസ്്ഥാന സര്‍ക്കരുകള്‍ നിക്ഷേപിച്ചിരിക്കുന്ന ഡിപ്പോസിറ്റുകള്‍ എടുത്ത് ഉപയോഗിക്കാമെന്നും വിഡി സതീശന് മറുപടി പറഞ്ഞു. 20,000 കോടി രൂപയുടെ സാമ്പത്തിക പാക്കേജില്‍ കാര്യമായി ഒന്നുമില്ല എന്ന് എല്ലാവര്ക്കും അറിയുന്ന കാര്യമണ്. സാധരണക്കാരനും ഇടത്താരക്കാരനും ജീവിക്കാന്‍ പറ്റാത്ത സാഹചര്യം ഉണ്ടാകരുതെന്ന് രണ്ട് സര്ക്കാരുകളം വിനയപൂര്‍വ്വം ഓര്‍മ്മപ്പെടുത്തുന്നെന്നും വിഡി സതീശന് പറഞ്ഞു
ഓരോ മലയാളിയും കേള്‍ക്കാന്‍ കൊതിച്ച വാക്കുകളാണ് വിഡി സതീശനില്‍ നിന്നും പുറത്തുവരുന്നത്് നിങ്ങളുടെ രാഷ്ട്രീയം ഏതു മായിക്കൊള്ളട്ടെ, നിങ്ങളുടെ സാധാരണ കാരനോടുള്ള ഈ കാഴ്ചപ്പാട് ആണ് നിങ്ങളെ മറ്റു രാഷ്ട്രീയകാരില്‍ നിന്നും വ്യത്യസ്തനാക്കുന്നത്, നമ്മുടെ മുഖ്യമന്ത്രി പി ആര് വര്‍ക്ക് വിജയന് സഖാവിനു ഇതൊന്നും അന്വേഷിക്കുവാന്‍ നേരമില്ല, തെരുവുനായ്ക്കളുടെ കാര്യത്തില്‍ പക്ഷെ വലിയ കരുതലാണ്, കരുതേണ്ടത് ലക്ഷകണക്കിന് പട്ടിണി പാവങ്ങളുടെ കുടുംബങ്ങളെയാണ്. ഓരോ രാഷ്ട്രീയക്കാരന്റെയും മനസ്സില്‍ ഈ സമയത്തു ഉണ്ടാവേണ്ടത് പണിയെടുത്തു ഉപജീവനം നടത്തുവാന്‍ സാധികാത്ത പാവങ്ങളോടുള്ള കരുതല്‍ ആണ്. മാത്രമല്ല വിഡി സതീശന് ഇതു പറയുമ്പോള്‍ കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിറ്റി കിച്ചന് അദ്ദേഹത്തിന്റെ മണ്ഡലത്തിലാണ് തുടങ്ങിയത് എന്നുള്ള പ്രത്യേകത കൂടിയുണ്ട്പ്ര ളയം തകര്‍ത്ത പറവൂരിനെ പുനര്‍ജനി പദ്ധതി പ്രകാരം 300വീടുകള്‍ വച്ചു നല്‍കിയും വ്യാപാരികള്‍, ജീവനോപാധികള്‍ നഷ്ടപ്പെട്ട സാധാരണക്കാര്‍ ഇവര്‍ക്ക് ജീവനോപാധികള്‍ നല്‍കിയും ഒരു ലോക മാതൃക സൃഷ്ടിച്ചു ആളാണ് ഇദ്ദേഹം എന്നതാണ് ശ്രദ്ധേയമായ കാര്യം