ഒരു നുണ നൂറു തവണ ആവർത്തിച്ചാൽ സത്യമാകില്ല, ലജ്ജിക്കുന്നു: എംപിമാരെ ന്യായീകരിച്ച ഇടതുപക്ഷത്തിനെതിരെ വി.മുരളീധരൻ

ന്യൂഡൽഹി: വിവാദമായ കാർഷിക ബില്ലുകൾ രാജ്യസഭയിൽ അവതരിപ്പിക്കുന്നതിനിടെ പ്രതിഷേധം ഉയർത്തിയ പ്രതിപക്ഷ എംപിമാരെ സസ്‌പെൻഡ് ചെയ്ത സംഭവത്തിൽ കേന്ദ്രമന്ത്രി വി.മുരളീധരൻ. സസ്‌പെൻഡ് ചെയ്ത എംപിമാരെ സിപിഐഎം ന്യായീകരിച്ചതിനെതിരെയാണ് വി.മുരളീധരൻ കുറ്റപ്പെടുത്തിയിരിക്കുന്നത്. ലജ്ജിക്കുന്നു എന്ന് കുറിച്ചുകൊണ്ടാണ് മുരളീധരൻെ്‌റ ട്വീറ്റ്.

അനിയന്ത്രിതമായ പെരുമാറ്റം, പൊതുസ്വത്ത് നശിപ്പിക്കൽ എന്നിവയുടെ പേരിൽ രാജ്യസഭയിൽ നിന്ന് സസ്‌പെൻഡ് ചെയ്ത എംപിമാരെ ഫാം ബില്ലിൻെ്‌റ പേരിൽ ന്യായീകരിക്കുകയും, ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയുമാണെന്നും ട്വീറ്റിൽ മുരളീധരൻ കുറ്റപ്പെടുത്തി. ഒരു നുണ 100 തവണ ആവർത്തിച്ചാൽ അത് സത്യമാകില്ല.

Loading...