ഐസകിന് കുറച്ച് നാളായി ബുദ്ധിഭ്രമം ആണ്; വി.മുരളീധരന്‍

പാലക്കാട് : സംസ്ഥാന ധനമന്ത്രിക്കെതിരെ വിമര്‍ശനം ഉന്നയിച്ച് കേന്ദ്രന്ത്രി വി.മുരളീധരന്‍ രംഗത്ത് എത്തി. സംസ്ഥാന ധനമന്ത്രി ഐസകിന് കുറച്ച് നാളായി ബുദ്ധിഭ്രമം ആണെന്നും ഇ.ഡി നിരന്തരം കേസ് എടുക്കുന്നുവെന്ന് കള്ളപ്രചരണം നടത്തുകയാണ് മുരളീധരനെന്നും വി.മുരളീധരന്‍ പറഞ്ഞു. സഹതാപ തരംഗം പിടിച്ചു പറ്റുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇത് വിലപ്പോവില്ല. ഓലപ്പാമ്പിനെ കാട്ടി കേന്ദ്ര ഏജന്‍സികളെ പേടിപ്പിക്കേണ്ടെന്നും വി മുരളീധരന്‍ പറഞ്ഞു.

അതേസമയം തന്നെ പോലീസ് ആക്ട് നിയമം പിന്‍വലിച്ച് മുഖ്യമന്ത്രി മാപ്പ് പറയണമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. പുതിയ നിയമം അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണ്. സുപ്രീംകോടതി നിലപാടിനും ഭരണഘടനയ്ക്കും വിരുദ്ധമാണ് പോലീസ് ആക്ട് എന്നും വി മുരളീധരന്‍ പറഞ്ഞു.

Loading...