തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. കെഎസ്എഫ്ഇയിലെ വിജിലൻസ് അന്വേഷണത്തെക്കുറിച്ച് ധനകാര്യമന്ത്രി നിശിതമായാണ് വിമർശിക്കുന്നത്. വിജിലൻസ് മുഖ്യമന്ത്രിയുടെ വകുപ്പാണ്. അതിനർഥം മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടുവെന്നും മുരളീധരൻ പറഞ്ഞു. അതേസമയം
ഡൽഹിയിൽ സമരം ചെയ്യുന്ന കർഷകരെ തള്ളിപ്റഞ്ഞ് കേന്ദ്ര മന്ത്രി വി. മുരളീധരൻ. ഡൽഹിയിൽ സമരം ചെയ്യുന്നത് തെറ്റിദ്ധരിപ്പിക്കപ്പെട്ട കർഷകർ, അല്ലെങ്കിൽ കർഷകരെന്ന പേരിൽ കലാപമുണ്ടാക്കാൻ ഇറങ്ങിപ്പുറപ്പെട്ട ഇടനിലക്കാരെന്ന് വി.മുരളീധരൻ. കർഷക ബില്ലിലെ അപാകതകൾ വിശദീകരിക്കാൻ സമരം ചെയ്യുന്നവർ എന്തുകൊണ്ട് തയാറാകുന്നിലെന്നും കേന്ദ്രമന്ത്രി തിരുവനന്തപുരത്ത് ചോദിച്ചു.
അതേസമയം, കാർഷിക നിയമങ്ങൾ അനിവാര്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. പ്രധാനമന്തിയുടെ റേഡിയോ പരിപാടിയായ മൻകി ബാത്തിലൂടെയായിരുന്നു പരാമർശം. ഇന്ത്യയിലെ കർഷകരെ നിയമ നിർമാണം ശാക്തീകരിച്ചുവെന്നും കർഷകർക്ക് സഹായകരാമായി കാർഷിക നിയമങ്ങൾ രാജ്യമാകെ മാറുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ കർഷകരുടെ ആവശ്യങ്ങൾ സർക്കാർ പരിഗണിച്ചുവെന്നും കർഷകരുടെ നന്മയാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നതെന്നും മോദി പറഞ്ഞു.