സ്വര്‍ണക്കടത്ത് കേസ്;ഫൈസല്‍ ഫരീദിനെ നാട്ടില്‍ കൊണ്ടു വരുന്നതില്‍ അനിശ്ചിതത്വം

സ്വര്ണക്കടത് കേസിലെ മുഖ്യപ്രതി ഫൈസല്‍ ഫരീദിനെ നാട്ടില്‍ കൊണ്ടുവരുന്നതില്‍ മറുപടി നല്‍കാതെ വിദേശകാര്യസഹമന്ത്രി വി മുരളീധരന്‍. ഫൈസല്‍ ഫരീദിനെ തിരികെ എത്തിക്കാന്‍ വിദേശകാര്യമന്ത്രാലയതിന്റെ സഹായം അന്വേഷണ ഏജന്‍സി തേടിയിട്ടുണ്ടോ എന്നതിലും മന്ത്രിക്ക് വ്യക്തമായ മറുപടി ഇല്ല. വേണമെങ്കില്‍ വിദേശകാര്യ വക്താവിനോട് പോയി ചോദിക്കൂ എന്നാണ് കേന്ദ്രവിദേശകാര്യ സഹമന്ത്രിയുടെ മറുപടി.സ്വര്ണക്കടത് കേസില്‍ നിര്‍ണായക വഴിതിരിവാകുക ദുബായില്‍ അറസ്റ്റിലായ ഫൈസല്‍ ഫരീദിന്റെ ചോദ്യം ചെയ്യലാണ്. എന്നാല്‍ ഫൈസല്‍ ഫരീദിനെ ഇന്ത്യയില്‍ തിരിച്ചെത്തിക്കുന്നതില്‍ വ്യക്തമായ ഒരു മറുപടി നല്‍കാന്‍ കേന്ദ്രവിദേശകാര്യസഹ മന്ത്രി വി മുരളീധരന്‍ ഇതുവരെ തയ്യാറായിട്ടില്ല.

ഫൈസല്‍ ഫരീസിനെ നാട്ടിലേക്ക് തിരികെ എത്തിക്കാന്‍ കേന്ദ്രവിദേശകാര്യമന്ത്രാലയം ഇടപടണമെന്നിരിക്കെയാണ് ഇക്കാര്യത്തില്‍ വ്യക്തത വരുത്താതെ കേന്ദ്രമന്ത്രിയുടെ ഒളിച്ചുകളി. ഫൈസല്‍ ഫരീദിനെ ഉടന്‍ കൈമാറാന്‍ കഴിയില്ലെന്ന യുഎഇയുടെ നിലപാട് അറിയില്ലെന്ന്‌നാണ് വിദേശകാര്യമന്ത്രി പറയുന്നത്.അന്വേഷണ ഏജന്‍സികളുടെ ഭാഗത്തു നിന്ന് ഫൈസല്‍ ഫരീദിനെ നാട്ടില്‍ ഏത്തിക്കണം എന്ന് ആവശ്യപ്പെട്ടിട്ടുണ്ടോ എന്ന ചോദ്യത്തിനും വ്യക്തമായ ഉത്തരം മന്ത്രിക്കില്ല.സ്വര്ണക്കടത് കേസില്‍ സംസ്ഥാന സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ നിരന്തരം ശ്രമിക്കുന്ന കേന്ദ്രമന്ത്രി മുഖ്യപ്രതിയായ ഫൈസല്‍ ഫരീദിനെ കാര്യത്തില്‍ സ്വീകരിക്കുന്ന നിലപാട് ഏറെ ദുരൂഹം.വിദേശകാര്യ വക്താവിനോട് വേണമെങ്കില്‍ പോയി ചോദിക്കു എന്നാണ് മന്ത്രിയുടെ മറുപടി

Loading...