ഇന്ധനവില കുറയണമെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ നികുതി കുറയ്ക്കണം;വി.മുരളീധരന്‍

ഇന്ധനവില കുറയണമെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ നികുതി കുറയ്ക്കണമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. കേന്ദ്രവും സംസ്ഥാനവും ഒരേ നികുതിയാണ് ഈടാക്കുന്നത്. ജനങ്ങള്‍ക്ക് നേരിട്ട് വില കുറച്ച് നല്‍കണമെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ നികുതി കുറയ്ക്കട്ടെയെന്നും മുരളിധരന്‍ കൊച്ചിയില്‍ പറഞ്ഞു.പിണറായി സര്‍ക്കാര്‍ സൗജന്യമായിട്ട് അരി കൊടുക്കുന്നുണ്ടല്ലോ. അത് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന അരിയാണല്ലോ.

അതൊക്കെ ഇതില്‍ നിന്നും വരുന്നതാണ്. അതൊക്കെ വേണ്ട എന്നുണ്ടെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ നികുതി കുറച്ചാല്‍ മതി. തോമസ് ഐസക്ക് പറഞ്ഞത് നികുതി കുറയ്ക്കുന്ന പ്രശ്നമേയില്ല എന്നാണ്. കേന്ദ്രം അങ്ങനെ പറഞ്ഞിട്ടില്ല. നികുതി 50 ശതമാനത്തിന് മുകളിലാണ്. ആ നികുതി സംസ്ഥാനത്തിനും കേന്ദ്രത്തിനും ഒരേ പോലെയാണ്. സംസ്ഥാനം നികുതി കുറച്ചാല്‍ മതി. മുമ്പ് പല ഘട്ടങ്ങളിലും കേന്ദ്രം കുറച്ചിട്ടുണ്ടെന്നും മുരളീധരന്‍ വ്യക്തമാക്കി.

Loading...