ഒരു എം.പിയുടെ വിലയും ആവശ്യവും വിശ്വാസികൾക്ക് തെളിയിച്ച് കൊടുത്ത വി.മുരളീധനാണ്‌ താരം, കരി നിയമങ്ങൾ തകരുന്നു

ശബരിമല സന്നിധാനത്ത് അയ്യപ്പ ഭക്തരുടെ ആശ്വാസ ജയം നേടിയ ദിവസന്മാണിന്ന്. സന്നിധാനത്തേ നിയന്ത്രണങ്ങൾ എല്ലാം സർക്കാരും കോടതിയും, പോലീസും ഒക്കെ നീക്കം ചെയ്യുന്നതിനു മുമ്പേ സ്വാമിമാരുടെ കടുത്ത പ്രതിഷേധത്തിൽ അയവു വരുത്തി. ഇത് അയ്യപ്പ ഭക്തയുടെ കൂട്ടായ്മയുടെ ജമനാണ്‌. മാത്രമല്ല സന്നിധാനത്ത് സമര മുഖം തുറന്നത് ബി.ജെ.പിയുടെ നേതാവും എം.പിയുമായ വി.മുരളീധരനും, നളിൻ കുമാർ കട്ടീലും ആയിരുന്നു.

സന്നിധാനത്തേ പുതിയ വിശേഷങ്ങൾ ഇങ്ങിനെ. നടപന്തലിൽ ഇരിക്കാം..വിശ്രമിക്കാം, ശരണം വിളിക്കാം. സന്നിധാനത്ത് വിരി വയ്ക്കാം, വിശ്രമിക്കാം..രാത്രി തങ്ങാം. നിയന്ത്രണങ്ങൾ എല്ലാം ഭക്ത രോഷത്തിൽ അലിഞ്ഞു പോവുകയാണ്‌. കാരണം ഓരോ ദിവസം കഴിയുന്തോറും പോലീസിന്റെ നിയന്ത്രണങ്ങൾ പാളുന്നു. ജന രോക്ഷം ഉയരുന്നു. പോലീസിനു തന്നെ ഏറെ വിമർസനവും അവമതിപ്പും ഉണ്ടാക്കുന്നു. ചുരുക്കത്തിൽ ശബരിമല സന്നിധാനത്ത് നിന്നും പോലീസ് അവരുടെ ബാരക്കുകളിലേക്കും ക്യാമ്പിലേക്കും മെല്ലെ ഉൾവലിയുകയാണ്‌. ഉരുക്ക് ബാരിക്കേഡുകൾ ഭക്തർ മുന്നിൽ വഴിമാറുന്നു. എല്ലാം ശുഭകരമായ കാര്യങ്ങൾ. നേരത്തേ ചെയ്യാമായിരുന്നു ഈ മനം മാറ്റം വൈകിയതിന്റെ പേരിൽ ഏറെ വിമർശനവും ജന രോക്ഷവും പിടിച്ച് പറ്റിയത് സർക്കാരും, മുഖ്യമന്ത്രിയും. മാത്രമല്ല ഇതെല്ലാം നേരത്തേ ചെയ്തിരുന്നു എങ്കിൽ ശശികല ടീച്ചർക്കും, കെ.സുരേന്ദ്രനും അയ്യപ്പനേ തടസമില്ലാതെ ദർശിക്കാമായിരുന്നു. അയ്യപ്പനേ കാണാൻ പോയ കെ.സുരേന്ദ്രൻ എന്ന ജനകീയ നേതാവിനേ ഇപ്പോഴും ജയിലിൽ അടച്ചിരുന്നതിന്റെ കാര്യം എന്തിനാണ്‌?

ഇന്നലെ നിരോധനാഞ്ജ ലംഘിച്ച് യു.ഡി.എഫ് നേതാക്കൾ കൈയ്യടി വാങ്ങിയിരുന്നു. നിലക്കൽ മുതൽ പമ്പ വരെ ശരിക്കും മാസ് എട്രി നടത്തിൽ. രമേശ് ചെന്നിത്തലയും നേതാക്കളും നിരോധനാഞ്ജ കാറ്റിൽ പറത്തി വലിച്ച് കീറി നിലത്തിട്ട് ചവിട്ടി എന്നു തന്നെ പറയാം. അതെല്ലാം അംഗീകരിക്കുമ്പോൾ അവിടെ വരെ വിജയിച്ച യു.ഡി.എഫ് എന്തുകൊണ്ട് സന്നിധാനത്ത് പോയില്ല. സന്നിധാനത്ത് പോകാൻ എന്തായിരുന്നു മടി കാണിച്ചത്. സന്നിധാനത്തായിരുന്നു പ്രശനങ്ങളുടെ എല്ലാം ആസ്ഥാനം. യു.ഡി.എഫ് സമരം ജയിച്ചു എന്നു പറയണമായിരുന്നു എങ്കിൽ സന്നിധാനത്ത് ചെന്ന് അവിടെ രാത്രി ഇരുന്ന് നാമം ജപിച്ചും ശരണം വിളിച്ചും രാത്രി 10 മണിക്കും ശേഷം അവിടെ തങ്ങണമായിരുന്നു. വിലക്കുകളും നിയന്ത്രനവും ഉള്ള സന്നിധാനത്ത് തിരിഞ്ഞ് പോലും നോക്കാത്ത യു.ഡി.എഫ് നിലക്കലും പമ്പയിലും കറങ്ങി സ്ഥലം വിടുകയായിരുന്നു. സന്നിധാനത്തേക്ക് പോകാൻ കഴിയാത്ത..സന്നിധാനത്തേ ഇഷ്ടപെടാത്ത നേതാക്കൾ യു.ഡി.എഫിൽ ഉണ്ടായിരുന്നുവോ? ഉമ്മൻ ചാണ്ടിയുടെ പ്രായം കണക്കാക്കാം. അദ്ദേഹം പമ്പയിൽ വിശ്രമിച്ച് ബാക്കിയുള്ളവർ എന്തുകൊണ്ട് പമ്പയിൽ നിന്നും സന്നിധാനത്ത് പോയി നിയന്ത്രണങ്ങൾക്കെതിരേ പ്രതികരിച്ചില്ല.

യു.ഡി.എഫ് നിരോധനാഞ്ജ ലംഘിച്ചപ്പോൾ സന്നിധാനത്ത് ഭക്തർക്ക് സ്വാതന്ത്ര്യത്തിനായി പൊരുതുകയായിരുന്നു വി. മുരളീധരൻ എം.പിയുടെ നേതൃത്വത്തിൽ. അദ്ദേഹം പകലും രാത്രിയും എല്ലാം സന്നിധാനത്ത് ശരിക്കും പൊരുതി. നിയന്ത്രണങ്ങൾ ഒന്നൊന്നായി ലംഘിച്ചു. സന്ധ്യാ സമയം മുഴുവൻ സന്നിധാനം പോലീസ് സ്റ്റേഷനിൽ അദ്ദേഹവും നളിൻ കുമാർ കട്ടീലും സമരം ഇരുന്നു. പിന്നെ രാത്രിയിലേക്ക് സമരം ശരണം വിളികളായി. എല്ലാ നിയന്ത്രണവും വി. മുരളീധൻ രാത്രി പൊളിച്ചടുക്കി. സന്നിധാനത്ത് സംഘമായി ഇരുന്ന് ശരണം വിളിച്ചു, നാമ ജപം നടത്തി, വിരിവയ്ച്ചു, താമസിച്ചു..∙ശരണം വിളിക്കുന്നവരുടെ പേരിൽ പൊലീസ് കേസ് എടുക്കുന്നതിൽ പ്രതിഷേധിച്ചു നിരോധനാജ്ഞ ലംഘിച്ചു സന്നിധാനത്തിൽ രണ്ടിടത്തു നാമജപം.വി. മുരളീധരൻ എംപിയുടെ നേതൃത്വത്തിൽ വടക്കേ നടയിലും  രണ്ടാമത്തെ സംഘം മാളികപ്പുറം താഴെ തിരുമുറ്റത്തുമാണു ശരണം വിളിച്ചു പ്രതിഷേധം നടത്തിയത്

ശരിക്കും ഇതെല്ലാം നടത്തിയത് ഒരു നേതാവിന്റെയും പാർട്ടിയുടേയും സഹായം ഇല്ലാതെ വി.മുരളീധരൻ ഒറ്റക്കായിരുന്നു. ശരിക്കും ഒരു എം.പി ആയ അദ്ദേഹത്തിന്റെ ആ പദവികൊണ്ട് ഇന്നലെ പകലും രാത്രിയും അയ്യപ്പനേ അദ്ദേഹം ശരിക്കും സേവിച്ചു. തന്റെ ഔദ്യോഗിക പദവി ഉപയോഗിച്ച് അദ്ദേഹം പോലീസിനേ അകറ്റി നിർത്തുന്നതിൽ ജയിച്ചു. ഒരു ബി.ജെ.പി എം.പിയുടെ ആവശ്യം കേരളത്തിനും ശബരിമലക്കും, 5 കോടിയോളം വരുന്ന ഭക്തർക്കും എത്രത്തോളം ഉണ്ട് എന്ന് വി.മുരളീധരൻ എന്ന നേതാവ്‌ അറിയിച്ചും തെളിയിച്ചും കൊടുത്തു. സന്നിധാനത്ത് പൊലീസ് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവ്.വലിയ നടപ്പന്തലിൽ വിരിവയ്ക്കാനും,വിശ്രമിക്കാനുമുള്ള നിയന്ത്രണങ്ങളിലാണ് ഇളവ് വരുത്തിയതായി ഐ ജി വിജയ് സാക്കറെ ഔദ്യോഗികമായി അറിയിച്ചു. 200ഓളം സ്വാമിമാരേ അറസ്റ്റ് ചെയ്ത ജയിലിൽ അടച്ച അതേ കുറ്റമായിരുന്നു ഇന്നലെ വി.മുരളീധരൻ എം/പിയും ചെയ്തത്. എന്നാൽ അദ്ദേഹത്തിന്റെ ഉന്നതമായ പദവിയേ പോലീസ് ബഹുമാനിച്ചു. എം.പി എന്ന പദവിയേ പോലീസ് ആദരിച്ചു. എന്തായാലും ശബരിമല സന്നിധാനത്ത് ഭക്തർക്ക് സ്വാതന്ത്ര്യം അനുവദിച്ച ചരിത്ര പോരാട്ടം ഒരു പകലും രാത്രിയും നടത്തി വിജയിച്ച നേതാവാണ്‌ താൻ എന്ന് വി.മുരളീധരന്‌ എന്നും പറയാം. യു.ഡി.എഫ് നേതാക്കൾ ഇന്നലെ ഒരു ഓളപരപ്പായി വന്ന് എല്ലാവരും രാത്രി വീട്ടിൽ പോയി സുഖമായി ഉറങ്ങിയപ്പോൾ വി. മുരളീധന തന്റെ സ്വാമി വേഷത്തിൽ ഉറങ്ങാതെ സന്നിധാനത്ത് നിരോധനാഞ്ജയും നിയന്ത്രണവും എല്ലാം ലംഘിക്കുവാൻ തങ്ങി. നാമം ജപിച്ചാൽ അറസ്റ്റ് ചെയുന്ന കിരാതമായ പോലീസ് നടപടിയേ കടയോടെ പിഴുതെറിഞ്ഞു. സന്നിധാനത്തും, ശബരിമലയിലും ചരിത്ര പോരാട്ടം നടത്തിയത് അദ്ദേഹം പാർട്ടിയുടെ പിൻ ബലത്തിലല്ല, പ്രവർത്തകരേ അണിനിരത്തിയല്ല. അയ്യപ്പ സ്വാമിമാർക്ക് ഒപ്പം ആയിരുന്നു.

എന്തായാലും ഒരു കാര്യം തുറന്ന് പറയട്ടേ..ശബരിമല സമരത്തിനായി രക്തവും, ജീവിതവും ഒക്കെ ദാനമായി നല്കിയത് ഹൈന്ദവ സംഘടനകളും, ബി.ജെ.പി സംഘപരിവാർ പ്രസ്ഥാനങ്ങളുമാണ്‌. നിലക്കലിൽ ആദ്യം ഉണ്ടായ സംഘർഷം ഒഴികെ എല്ലാം സമാധാനപരമായി അവർ നടത്തി. അവർക്ക് ശിക്ഷയായി ജയിലും, കേസും, സാമ്പത്തിക നഷ്ടവും, മർദ്ദനവും എല്ലാം ലഭിച്ചു. ചോര പോടിഞ്ഞും ജയിലിൽ കിടന്നും അവർ വിശ്വാസത്തേ പോലീസിന്റെയും, സർക്കാരിന്റെയും ചങ്ങലകെട്ടിൽ നിന്നും രക്ഷിച്ചു. എത്രയോ രാത്രിയിൽ അവർ തെരുവിലേക്ക് ഓടി ഇറങ്ങി..സ്വാമി ശരണം വിളിച്ചു. എല്ലാം ശബരിമലക്കു വേണ്ടി ആയിരുന്നു. ഹിന്ദുവിനു വേണ്ടി ആയിരുന്നു. കോടാനു കോടി ഭക്തർക്ക് വേണ്ടിയായിരുന്നു. സമരം ആത്മാർഥമായി നടത്തിയതും, പീഢനവും ജയിലറയും ഏറ്റു വാങ്ങിയതും ഹൈന്ദവ സംഘടനകൾ തന്നെയാണ്‌. അതിന്റെ നേട്ടം കൊയ്യാൽ ഒടുവിൽ യു.ഡി.എഫ് വന്നു എന്നും ഉള്ളത് വേറെ കാര്യം. ഹൈന്ദവ സംഘടനാ പ്രവർത്തകർ അനുഭവിച്ച കഷ്ടപ്പാടുകൾക്കും ദുരിതങ്ങൾക്കും ഒന്നും പകരം നല്കാൻ ഒന്നിനും ആകില്ല. അവർ നടത്തിയ ചരിത്ര പരമായ പോരാട്ടത്തിന്റെ നേട്ടം എന്നും ഓർമ്മിക്കപ്പെടും.

Top