രാജ്യത്തിലെ ഏറ്റവും പ്രായം ചെന്ന യോഗാധ്യാപകയും പത്മശ്രീ ജേതാവുമായ വി നാനമ്മാള്‍ മുത്തശ്ശി ഓർമ്മയായി

രാജ്യത്തിലെ തന്നെ ഏറ്റവും പ്രായം ചെന്ന യോഗാധ്യാപികയും പത്മശ്രീ ജേതാവുമായ വി നാനമ്മാള്‍ അന്തരിച്ചു.ഈ മുത്തശ്ശിക്ക് വയസ്സ് 99 ആണ്. വീട്ടില്‍വച്ചുണ്ടായ ഒരു വീഴ്ചയില്‍ യോഗ മുത്തശ്ശി കഴിഞ്ഞ 30 ദിവസമായി കിടപ്പിലായിരുന്നുവെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു.. കോയമ്ബത്തൂരിനടുത്ത ഗണപതി ഗ്രാമത്തിലാണ്‌ ‘യോഗ മുത്തശ്ശി’ കഴിഞ്ഞിരുന്നത്. കോയമ്ബത്തൂരിലെ വീട്ടിൽ ഇന്നലെ ആയിരുന്നു അന്ത്യം.

45 വര്‍ഷത്തിനിട പത്തു ലക്ഷത്തോളംപേരെ യോഗ പഠിപ്പിച്ചിട്ടുണ്ട്‌. നിത്യവും 100 പേരെ അഭ്യസിപ്പിക്കാറുണ്ട്‌. മണിക്കൂറുകളോളം ശീര്‍ഷാസനത്തില്‍ നില്‍ക്കാറുള്ള അവര്‍ക്ക്‌ യോഗരത്‌ന സമ്മാനവും നാരീശക്തി പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്‌. 2018ലാണ്‌ പത്മശ്രീ ലഭിച്ചത്‌. തമിഴ്‌നാടിന്റെ പരമ്ബരാഗതകലയായ സിലമ്ബാട്ടവും പഠിച്ചിട്ടുണ്ട്‌. ദിവസവും രാവിലെ 4.30 ന് ഉണരും. വെറും വയറ്റില്‍ അര ലിറ്റര്‍ വെള്ളം കുടിക്കും. പല്ലുതേക്കാന്‍ ഉപയോഗിക്കുന്നത് ആര്യവേപ്പിന്റെ തണ്ടാണ്. ഇന്ത്യയ്ക്ക് പുറത്തേക്ക് യാത്ര ചെയ്യുമ്ബോള്‍ പോലും നാണമ്മാള്‍ രണ്ട് മൂന്ന് ആര്യവേപ്പ് തണ്ടുകളും ബാഗില്‍ കരുതുമായിരുന്നു . പ്രഭാതകൃത്യങ്ങള്‍ കഴിഞ്ഞാല്‍ യോഗ പഠിപ്പിക്കാനായി ക്ലാസിലേക്ക് പോകും.

Loading...

കളിയപുരത്ത് ജനിച്ച നാനമ്മാള്‍ തന്റെ 8-ാം വയസ്സില്‍ യോഗാപഠനം ആരംഭിച്ചിരുന്നു.അച്ഛനെ ഗുരുവായി സ്വീകരിച്ച നാനമ്മാള്‍ 50ലേറെ ആസനങ്ങളില്‍ അതീവ നിപുണയായിരുന്നു.കഴിഞ്ഞ 50 വര്‍ഷത്തിലേറെയായി സജീവ യോഗാ പരിശീലനം നല്‍കിവന്ന നാനമ്മാള്‍ 10ലക്ഷം പേരിലേക്കാണ് തന്റെ അറിവ് പകര്‍ന്നുനല്‍കിയത്.