വി.എസ് അച്യുതാനന്ദന്‍ അത്യാസന്ന നിലയിലെന്ന് വ്യാജ വാര്‍ത്ത; ഡിജിപിക്ക് പരാതി നല്‍കി

വി.എസ്.അച്യുതാനന്ദന്റെ ആരോഗ്യ സ്ഥിതിയെ പറ്റി വ്യാജ പ്രചാരണം നടത്തുന്നതിനെതിരെ ഡിജിപി ലോക്‌നാഥ് ബെഹ്‌റക്ക് പരാതി. വി.എസിന്റെ പ്രൈവറ്റ് സെക്രട്ടറി സി.സുശീല്‍ കുമാറാണ് ഡിജിപിക്ക് പരാതി നല്‍കിയത്. വി.എസ് അച്യുതാനന്ദന്‍ അത്യാസന്ന നിലയില്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണെന്നും ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരിക്കുകയാണെന്നും മെഡിക്കല്‍ ഉപകരണങ്ങളുടെ സഹായത്തോടെയാണ് വി.എസിന്റെ ജീവന്‍ നിലനിര്‍ത്തുന്നതെന്നുമാണ് വാര്‍ത്ത എം ഫ്‌ളിന്റ് മീഡിയ കോം എന്ന യൂട്യൂബ് ചാനല്‍ വഴിയാണ് വ്യാജവാര്‍ത്ത പ്രചരിപ്പിച്ചതെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടി.

തീര്‍ത്തും അടിസ്ഥാന രഹിതമായ വാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസങ്ങളിലാണ് വി.എസിന്റെ ആരോഗ്യ സ്ഥിതിയെ കുറിച്ചുള്ള വ്യാജ പ്രചാരണങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി നടത്തിയത്.വി എസ് അച്യുതാനന്ദന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് വ്യാജവാർത്തകളാണെന്ന് മകൻ വി എ അരുൺകുമാറും വ്യക്ക്തമാക്കി ..മൈനർ സ്ട്രോക്കിനെ തുടർന്ന് ഒരു മാസത്തിലധികമായി വീട്ടിൽ കഴിയുകയാണ് വി എസ്. അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടുവരുന്നതായും അരുൺ കുമാർ ഫേസ്ബുക്കിൽ കുറിച്ചു….മൈനർ സ്ട്രോക്കിനെതുടർന്നുണ്ടായ ശാരീരികവിഷമതകൾ കുറഞ്ഞു. അണുബാധ ഒഴിവാക്കാൻ സന്ദർശകർക്ക് നിയന്ത്രണമുണ്ട്. ഓഫീസ് കാര്യങ്ങളിൽ ഇടപെടുന്നുണ്ട്.

Loading...

വൈകാതെ മുഴുവൻ സമയ പ്രവർത്തനങ്ങളിലേക്ക് മടങ്ങിയെത്തും. വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നത് കുബുദ്ധികളാണെന്നും വി എ അരുൺകുമാർ ആരോപിച്ചു.അതിനിടെ കഴിഞ്ഞ വ്യാഴാച്ചയാണ് പൊതുമേഖലാ സ്ഥാപനമായ ബെമൽ ഇന്ത്യ ലിമിറ്റഡ് പൂർണമായും സ്വകാര്യവത്ക്കരിക്കാനുള്ള കേന്ദ്രസർക്കാർ നീക്കം തടയാൻ സംസ്ഥാനം അടിയന്തര ഇടപെടൽ നടത്തണമെന്നാവശ്യപ്പെട്ട് ഭരണപരിഷ്‌കാര കമ്മീഷൻ ചെയർമാൻ കൂടിയായ വി. എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചത്… വി. എസ് മുഖ്യമന്ത്രി ആയിരിക്കുമ്പോഴാണ് 2009 ൽ 375 ഏക്കർ ഭൂമി കമ്പനിയുടെ പ്രവർത്തനങ്ങൾക്കായി പാട്ടത്തിന് നൽകിയത്. യൂണിറ്റിൽ 300 സ്ഥിരം ജീവനക്കാരും 180 കരാർ തൊഴിലാളികളും ജോലി ചെയ്യുന്നുണ്ട്. കേന്ദ്ര സർക്കാരിന്റെ കൈവശമുള്ള 56 ശതമാനം ഓഹരിയിൽ 26 ശതമാനം കൂടി സ്വകാര്യ മേഖലയ്ക്ക് കൈമാറിയതായി പ്രതിരോധമന്ത്രി പാർലമെന്റിൽ അറിയിച്ചിട്ടുണ്ട്. ഈ നടപടി കമ്പനിയുടെയും തൊഴിലാളികളുടെയും നിലനിൽപിനെ പ്രതികൂലമായി ബാധിക്കും എന്നതിനാലാണ് വി സ് മുഖ്യമന്ത്രിക്ക് കത്തയച്ചത്ത് .