തിരിച്ചുവരവിന് ജനങ്ങളിലേക്ക് ഇറങ്ങുകയല്ലാതെ മറ്റ് കുറുക്കുവഴികളില്ലെന്ന് വി എസ്

ഒടുവിൽ സംസ്ഥാന നേതൃത്വത്തെ തിരുത്തി വി എസ്.. തിരിച്ചുവരവിന് ജനങ്ങളിലേക്ക് ഇറങ്ങുകയല്ലാതെ മറ്റ് കുറുക്കുവഴികളില്ലെന്ന് വി എസ് പറഞ്ഞു.

ദുരാചാരങ്ങൾ ഉള്ള കാലത്ത് ഇടതുപക്ഷം മുന്നേറുകയാണ് ചെയ്തത്. യാഥാസ്ഥിതികത്വം നിഷ്പ്രഭമാക്കാൻ കമ്മ്യുണിസ്റ്റ് പാർട്ടിക്ക് കഴിയുന്നുന്നില്ലെന്ന് വി എസ് അച്യുതാനന്ദൻ പറഞ്ഞു.

ഇടതുപക്ഷ പ്രസ്ഥാനം അത് ആത്മപരിശോധന നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും വി എസ് വിമര്‍ശിച്ചു. തിരിച്ചുവരവിന് ജനങ്ങളിലേക്ക് ഇറങ്ങുകയല്ലാതെ മറ്റ് കുറുക്കുവഴികളില്ലെന്ന് വി എസ് കൂട്ടിച്ചേര്‍ത്തു.

ഇടതുപക്ഷം ആത്മപരിശോധന നടത്തേണ്ട സമയം അതിക്രമിച്ചു. തോൽവിക്ക് തൊടുന്യായം കണ്ടെത്തുന്നത് ശരിയല്ല. ഇതുമായി ബന്ധപ്പെട്ടുള്ള അന്വേഷണം പരിമിതപ്പെടരുത്.

ശബരിമല യുവതീപ്രവേശം തോല്‍വിക്ക് കാരണമെന്നാണ് പൊതുവിലയിരുത്തല്‍. തോൽവിക്ക് ഇടതുപക്ഷം ശരിയായ ഉത്തരം കണ്ടെത്തേണ്ടതുണ്ടെന്നും വിഎസ് പറഞ്ഞു.