സംസ്ഥാനത്ത് ഒരു മന്ത്രിക്ക് കൂടി കൊവിഡ്, കൊവിഡ് പോസിറ്റീവാകുന്ന മൂന്നാമത്തെ മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടുമൊരു മന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നു.മന്ത്രി വി.എസ് സുനിൽകുമാറിനാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിക്കുന്ന മൂന്നാമത്തെ മന്ത്രിയാണ് സുനിൽകുമാർ.അദ്ദേഹത്തിൻറെ ആരോഗ്യനില തൃപ്തികരമാണെന്നാണ് പുറത്ത് വരുന്ന വിവരം. നേരത്തെ കൊവിഡ് സ്ഥിരീകരിച്ച മന്ത്രി തോമസ് ഐസകും, മന്ത്രി ഇ.പി ജയരാജനും കൊവിഡ് മുക്തമായിരിക്കുകയാണ്. ഇരുവരുടെയും ആരോഗ്യനില ഇപ്പോൾ തൃപ്തികരമാണ്.

അതേസമയം സംസ്ഥാനത്ത് ഇന്ന് മുതൽ കൂടുതൽ ഇളവുകൾ നിലവിൽ വരുന്നു. ഇതോടെ ലോക്ക്ഡൌണിൻറെ ആദ്യക്ഘട്ടത്തിൽ നിലവിൽ വന്ന നിയന്ത്രണങ്ങളാണ് നീങ്ങുന്നത്. കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ഇളവുകളാണ് സംസ്ഥാനം നടപ്പിലാക്കുന്നത്. എന്നാൽ സ്ക്കൂളുകൾ തുറക്കില്ല. അതേസമയം തന്നെ ഇനി മുതൽ വിദേശത്ത് നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും തിരിച്ചെത്തുന്നവർക്ക് 14 ദിവസമായിരുന്ന ക്വാറൻറീൻ നേർ പകുതിയാക്കി 7 ദിവസം ആക്കി മാറ്റിയിരിക്കുകയാണ്.

Loading...