സംസ്ഥാനത്തെ പത്ത്, പ്ലസ് വൺ, പ്ലസ് ടു പരീക്ഷകൾ ഓഫ് ലൈനായി തുടരും

തിരുവനന്തപുരം: സംസ്ഥാനത്തെ പത്ത്, പ്ലസ് വൺ, പ്ലസ് ടു ക്ലാസപകൾ ഓഫ്ലൈനായി തന്നെ തുടരാൻ തീരുമാനം. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോ​ഗത്തിന് ശേഷമാണ് തീരുമാനം ഉണ്ടായത്. ഒന്ന് മുതൽ ഒൻപത് വരെയുള്ള വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസുകൾ കൂടുതൽ വിപുലമാക്കും. ഒന്നാം തരം മുതൽ ഏഴാം തരം വരെ വിക്ടേഴ്സ് ഡിജിറ്റൽ ക്ലാസ് വഴിയാവും നടത്തുക. ബാക്കി ജിസ്യൂട്ട് വഴിയും അധ്യയനം നടത്തും. ഓൺലൈൻ ക്ലാസുകളിൽ ഹാജ‍ർ രേഖപ്പെടുത്തും. അതേസമയം പത്ത്, പ്ലസ് വണ്, പ്ലസ് ടു വിദ്യാർത്ഥികൾക്ക് സ്കൂളിൽ അധ്യയനം തുടരും.

10,11,12 പാഠഭാഗങ്ങൾ പരീക്ഷയ്ക്ക് മുൻപ് തീർക്കാൻ ക്രമീകരണം ഏ‍ർപ്പെടുത്തിയിട്ടുണ്ടെന്നും ഇതിനായി പുതിയ ടൈംടേബിൾ നൽകും. അധിക ക്ലാസുകൾ ആവശ്യമെങ്കിൽ അതും ആലോചിക്കും. ഹയ‍ർസെക്കണ്ടറി ഇംപ്രൂവ്മെൻ്റ പരീക്ഷകൾ ഈ മാസം 29-ന് തന്നെ നടക്കും. ഇതിൽ മാറ്റമില്ല. കൊവിഡ് പൊസീറ്റിവായ വിദ്യാ‍ർത്ഥികൾക്ക് പരീക്ഷകൾ എഴുതാൻ പ്രത്യേക സംവിധാനം ഏർപ്പാടുക്കുമെന്നും ഇതിനായി ആരോ​ഗ്യവകുപ്പിൻ്റെ സഹായം തേടുമെന്നും വിദ്യാഭ്യാസമന്ത്രി വ്യക്തമാക്കി.

Loading...

അധ്യാപകർ നിരന്തരം കുട്ടികളുമായി ആശയവിനിമയം നടത്തണമെന്നും റിപ്പോർട്ട് നൽകണമെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു. പി.ടി.എ യോഗങ്ങൾ വിളിച്ച് സ്ഥിതി​ഗതികൾ പരിശോധിക്കണം. ഹയർ സെക്കണ്ടറി വിഭാ​ഗം വിദ്യാ‍ർത്ഥികൾക്ക് എഴുത്ത് പരീക്ഷയ്ക്ക് ശേഷമായിരിക്കും പ്രാക്ടിക്കൽ നടത്തുക. കൗമാരക്കാരുടെ വാക്സീനേഷൻ 80 ശതമാനം പിന്നിട്ടെന്നും വിദ്യാഭ്യാസമന്ത്രി അറിയിച്ചു.