Kerala News

അക്കാലത്ത് സമൂഹമാധ്യമങ്ങളും ചാനലുകളും ഇല്ലാതിരുന്നത് കൊണ്ടാണ് ഇ കെ നായനാര്‍ ഇന്നും മാന്യനായിരിക്കുന്നതെന്ന് വി ടി ബല്‍റാം

കൊച്ചി;സിപിഎമ്മിന്റെ വലിയ ജനകീയ നേതാവായ ഇ കെ നായനാരുടെ കാലത്ത് ഇന്നത്തെപ്പോലെ സമൂഹമാധ്യമങ്ങളും ചാനലുകളും ഇല്ലാതിരുന്നത് കൊണ്ടാണ് അദ്ദേഹം ഇന്നും മാന്യനായിരിക്കുന്നതെന്ന് വി ടി ബല്‍റാം എംഎല്‍എ. മാന്യനായും ജനകീയനായും സരസനായും തറവാട്ടുകാരണവരായുമൊക്കെ ഇ കെ നായനാര്‍ നിലനില്‍ക്കുന്നത് അദ്ദേഹം ഓഡിറ്റ് ചെയ്യപ്പെടാത്തതുകൊണ്ടാണ്. നായനാരുടെ പഴയ പ്രസ്താവനകള്‍ ഓരോന്നായി എടുത്ത് പരിശോധിച്ചാല്‍ അതില്‍ വലിയ സ്ത്രീവിരുദ്ധത കണ്ടെത്താനാകുമെന്നും വി ടി ബല്‍റാം പറഞ്ഞു. എകെജി ‘ബാലപീഡകന്‍’ ആണെന്ന തരത്തില്‍ വി ടി ബല്‍റാം മുമ്പ് ഫേസ്ബുക്കില്‍ നടത്തിയ പരാമര്‍ശം വിവാദമായിരുന്നു.

“Lucifer”

1947ല്‍ കോയമ്പത്തൂരില്‍ ജയിലില്‍ കഴിയുന്ന കാലത്ത് തന്നെ സന്ദര്‍ശിച്ച സുശീലയെപ്പറ്റി എകെജി ആത്മകഥയില്‍ എഴുതിയ ഭാഗം ഉദ്ധരിച്ചതായിരുന്നു അന്ന് വിവാദമായത്. ‘കോയമ്പത്തൂര്‍ ജയിലില്‍ കിടക്കുമ്പോള്‍ അവള്‍ എന്നെ വന്നുകണ്ടു. നാട്ടിലെ വളര്‍ന്നുവരുന്ന പ്രസ്ഥാനത്തോടൊപ്പം വളരുന്ന അവളോട് എനിക്ക് മമത തോന്നി’ എന്ന വാചകം ‘വളര്‍ന്നുകൊണ്ടിരിക്കുന്ന പ്രസ്ഥാനത്തോടൊപ്പം വളര്‍ന്നു വരുന്ന സുശീലയും എന്നില്‍ മോഹങ്ങള്‍ അങ്കുരിപ്പിച്ചു’ എന്ന് തെറ്റായി ഉദ്ധരിച്ചാണ് എകെജിയെ അന്ന് ബല്‍റാം ബാലപീഡകന്‍ എന്ന് വിശേഷിപ്പിച്ചത്. ആലത്തൂര്‍ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിന് എതിരായി എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശത്തെക്കുറിച്ചുള്ള ചര്‍ച്ചയിലാണ് വി ടി ബല്‍റാം ഇ കെ നായനാരെ പരാമര്‍ശിച്ചത്.

പാണക്കാട്ടെ തങ്ങളെ കണ്ടതിന് ശേഷം രമ്യ ഹരിദാസ് പോയത് കുഞ്ഞാലിക്കുട്ടിയെ കാണാനാണെന്നും അതൊടെ ആ കുട്ടിയുടെ കാര്യം എന്താവുമെന്ന് തനിക്ക് പറയാനാവില്ല എന്നുമായിരുന്നു പൊന്നാനിയിലെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ എ വിജയരാഘവന്‍ പറഞ്ഞത്. എല്‍ഡിഎഫിന് ചേരുന്ന കണ്‍വീനറാണ് വിജയരാഘവനെന്നും നായനാര്‍ പോലും സ്ത്രീവിരുദ്ധനാണെന്ന് പരിശോധിച്ചാല്‍ മനസിലാകും എന്നുമായിരുന്നു വി ടി ബല്‍റാമിന്റെ പരാമര്‍ശം

Related posts

കാമുകിക്കൊപ്പം കുടിച്ച് കൂത്താടി; റോഡ് റേസ്ങ്ങ് കമിതാക്കള്‍ക്ക് കിട്ടിയത് എട്ടിന്റെ പണി

അയ്യപ്പന്റെ പേര് പറഞ്ഞാല്‍ നടപടി എടുക്കുമെങ്കില്‍ തനിക്കെതിരെ നടപടി എടുക്കൂ; വെല്ല് വിളിച്ച് ശോഭ സുരേന്ദ്രന്‍

subeditor10

അപകട സമയം ലക്ഷ്മി ചേച്ചി ഉറക്കത്തിലായിരുന്നു : ബാലുചേട്ടന്‍ ഡ്രൈവിംഗ് ചെയ്തത് ചേച്ചി അറിഞ്ഞിട്ടില്ല

subeditor10

കല്യാണക്കുറി ലോട്ടറി ടിക്കറ്റ് രൂപത്തില്‍

subeditor

പുകഴ്തി പറഞ്ഞവര്‍ തന്നെ വിമര്‍ശിക്കുന്നു; ശബരിമല വിഷയത്തില്‍ പിണറായി വിജയനെ വിമര്‍ശിച്ച് പ്രകാശ് രാജ്

subeditor10

ഭക്തലക്ഷങ്ങള്‍ കാത്തിരുന്ന പുണ്യദിനം ഇന്ന്

subeditor

സുപ്രീംകോടതി വിധി:മാഹിയിൽ പൂട്ടേണ്ടി വരുന്നത് 32 മദ്യശാലകൾ

കൊല്ലത്ത് ഓട്ടോറിക്ഷയിൽ മൂന്ന് പെൺകുട്ടികളെ യുവാക്കൾ തട്ടിക്കൊണ്ടുപോയി

താനൊരു യഥാര്‍ത്ഥ ജനപ്രതിനിധിയാണെന്ന് തെളിയിച്ച് മന്ത്രി സുനില്‍ കുമാര്‍; അപകടത്തില്‍ പെട്ട് ഗുരുതരാവസ്ഥയില്‍ റോഡില്‍ കിടന്ന ബൈക്ക് യാത്രികന്റൈ ജീവന്‍ രക്ഷിച്ച് മന്ത്രി

subeditor10

അയ്യപ്പകോപം… പതിനെട്ടാം പടിയ്ക്ക് സമീപമുള്ള ആല്‍മരത്തിന് തീ പിടിച്ചു

subeditor5

ദിലീപ് അനുകൂല മുദ്രാവാക്യത്തിന് പിന്നില്‍ തൃശൂരിലെ ജ്വല്ലറി ഉടമ

ബോഡിഗാര്‍ഡില്‍ നിന്ന് രാജ്ഞി പദവിയിലേക്ക്; സുരക്ഷാ ഉദ്യോഗസ്ഥയെ വിവാഹം ചെയ്ത് തായ്ലാന്‍ഡ് രാജാവ്

main desk