മറ്റന്നാൾ മുതൽ സംസ്ഥാനത്തെ സ്കൂളുകളിൽ വാക്സിനേഷൻ; 9 വരെയുള്ള ക്ലാസുകൾ ഓൺലൈനിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ വാക്സിനേഷൻ ആരംഭിക്കുന്നു .മറ്റന്നാൾ മുതൽ വാക്സിനേഷന് തുടക്കമാവുകയാണ്. വിദ്യാഭ്യാസ മന്ത്രിയുടം നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോ​ഗത്തിലാണ് തീരുമാനം ഉണ്ടായത്. സംസ്ഥാനത്ത് 8.14 ലക്ഷം കുട്ടികൾക്കാണ് വാക്സിന് അർഹതയുള്ളത്. ഇതുവരെ 51 ശതമാനം കുട്ടികൾക്കാണ് വാക്സിൻ നൽകിയത്. 500 ന് മുകളിൽ വാക്സിൻ അർഹത ഉള്ള കുട്ടികൾ ഉള്ള സ്കൂളുകളാണ് വാക്സീൻ കേന്ദ്രമായി കണക്കാക്കുന്നത്. 967 സ്‌കൂളുകളാണ് അത്തരത്തിൽ വാക്സീൻ കേന്ദ്രങ്ങളാണ് സജ്ജമാക്കുന്നതെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. ആംബുലൻസ് സർവീസും പ്രത്യേകം മുറികൾ സജ്ജമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 10,11,12 എന്നീ ക്ലാസുകളുടെ നടത്തിപ്പ് നിലവിലെ രീതി തുടരുമെന്നും 1 മുതൽ 9 വരെയുള്ള ക്ലാസുകൾ 21 മുതൽ ഓൺലൈനിലേക്ക് തന്നെയായിരിക്കുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു

ഭിന്ന ശേഷിക്കാർക്ക് വാക്സിൻ വേണ്ടെങ്കിൽ ഡോക്ടർമാരുടെ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതി. രക്ഷിതാക്കളുടെ സമ്മതം ഉള്ള കുട്ടികൾക്കേ വാക്സിൻ നൽകൂ. വാക്സീൻ കേന്ദ്രമായി നിശ്ചയിച്ചിരിക്കുന്ന സ്കൂളുകളിൽ 18ന് വകുപ്പുതല യോഗം ചേരുമെന്നും മന്ത്രി അറിയിച്ചു. 10,11,12 ക്ലാസുകൾ നടക്കുന്ന സ്ഥലങ്ങളിൽ ക്ളീനിംഗ് നടക്കും. 1 മുതൽ 9 വരെയുള്ള ക്ലാസുകൾ 21 മുതൽ ഡിജിറ്റലും ഓൺലൈനും ആയിരിക്കും. വിക്ടേഴ്‌സ് ചാനൽ പുതുക്കിയ ടിംറ്റബിൾ നൽകും. അതേസമയം, അധ്യാപകർ സ്കൂളുകളിൽ വരണമെന്നും മന്ത്രി അറിയിച്ചു. വാക്സിനേഷൻ കേന്ദ്രമാക്കാല്ലാത്ത സ്ഥലങ്ങളിൽ നിലവിലെ ആരോഗ്യവകുപ്പ് സംവിധാനം തുടരുമെന്നുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രാഥമിക, കുടുംബാരോഗ്യ കേന്ദ്രങ്ങൾ വഴി ഇവിടുത്തെ കുട്ടികൾക്ക് വാക്സീൻ നൽകും. ഇന്നുതന്നെ ഉത്തരവുകൾ ഇറങ്ങുമെന്നും അദ്ദേഹം അറിയിച്ചു. സ്‌കൂൾ മാർഗരേഖ സംബന്ധിച്ച് വിദ്യഭ്യാസ മന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്ന ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

Loading...