കൊവിഡ് മുക്തര്‍ക്ക് ഒരു ഡോസ് വാക്സിൻ മതിയെന്ന് പുതിയ പഠനം

ന്യൂഡല്‍ഹി : ഇന്ത്യയിലെ കോവിഡ് രോഗികളില്‍ നടത്തിയ പഠനത്തിലെ പുതിയ കണ്ടെത്തലാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.
കോവിഡ് മുക്തി നേടിയ ആളുകള്‍ക്ക് ഒരു ഡോസ് വാക്സിന്‍ സ്വീകരിച്ചാല്‍ മതിയെന്നും ഇത് വഴി പ്രതിരോധശേഷി ലഭിക്കുമെന്നുമാണ് പഠനത്തിൽ പറയുന്നത്. കോവിഡ് വന്നുപോയവരുടെ ശരീരത്തിലെ രോഗ പ്രതിരോധ വ്യൂഹത്തില്‍ വൈറസിനെക്കുറിച്ചുള്ള ഓര്‍മ്മ കുറച്ചു വര്‍ഷങ്ങള്‍ നിലനില്‍ക്കുമെന്നു.ഇതിനാലാണ് ഒരു ഡോസ് മതിയെന്നും പറയുന്നത്.

അതേസമയം വാക്സിന്‍ ഡോസേജ് അടക്കമുള്ള കാര്യങ്ങളില്‍ ഇപ്പോഴും സംശയങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. കോവിഡ് 19ന്റെ നേരിയ അണുബാധ ഉണ്ടായ ഇന്ത്യയിലെ രോഗികളുടെ രോഗ പ്രതിരോധ വ്യൂഹത്തില്‍ വൈറസിനെക്കുറിച്ചുള്ള ഓര്‍മ്മ ഉണ്ടെന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇമ്മ്യൂണോളജിയിലെ (എന്‍ഐഐ) ഡോ. നിമേഷ് ഗുപ്തയും സംഘവും നടത്തിയ പഠനത്തില്‍ പറയുന്നു. കുറച്ച് വര്‍ഷങ്ങള്‍ ഈ ഓര്‍മ്മ രോഗിയുടെ ശരീരത്തില്‍ നിലനില്‍ക്കുമെന്നും ഇവ വൈറസിലെ സ്പൈക്ക് പ്രോട്ടീനുമായി ബന്ധപ്പെട്ടുള്ളതാണെന്നും ഗവേഷകര്‍ കരുതുന്നു.

Loading...