കുട്ടികൾക്കുള്ള വാക്സിൻ അടുത്ത മാസം മുതൽ; പരീക്ഷണം അവസാനഘട്ടത്തിൽ

ദില്ലി: രാജ്യത്ത് കൊവിഡ് വാക്സിൻ ഉടൻ കുട്ടികൾക്കും നൽകിത്തുടങ്ങും. 2 വയസ്സുമുതൽ 18 വയസ്സുവരെയുള്ള കുട്ടികൾക്കായിരിക്കും അടുത്ത ഘട്ടത്തിൽ വാക്സിൻ നൽകുക. അനുമതിക്കായുള്ള നടപടികൾ അവസാന ഘട്ടത്തിലാണെന്നാണ് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്. രണ്ട് വയസിനും പതിനെട്ട് വയസിനും ഇടയിലുള്ളവരുടെ വാക്സീനുകളുടെ ട്രയൽ ആണ് ഇപ്പോൾ പുരോഗമിച്ചുകൊണ്ടിരിക്കുന്നത്.

കൊവാക്സീൻ്റെ ഈ പ്രായവിഭാഗത്തിലുള്ളവരുടെ ട്രയൽ രണ്ടാം ഘട്ട – മൂന്നാംഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. ഇതിന് പുറമേ സൈഡസ് കാഡില്ല, ബയോളോജിക്കലി, നോവാവാക്സ് എന്നീ വാക്സീനുകളും പരീക്ഷണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. സൈഡസ് കാഡില്ല വാക്സീന് 66.6 ശതമാനം ഫലപ്രാപ്തിയാണ് പ്രാഥമിക പരീക്ഷണങ്ങളിൽ നിന്ന് അനുമാനിക്കുന്നത്.

Loading...