ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് വാക്സിൻ ബുക്ക് ചെയ്യുന്നത് ഓൺലൈനായിട്ടാണ്. പലർക്കും ഇത് വലിയൊരു ബുദ്ധിമുട്ടാണ്. കൂടുതലായും സൈറ്റ് വഴി ബുക്ക് ചെയ്യാൻ കഴിയാത്തവർ നിരവധിയാണ്. ഈ ഘട്ടത്തിൽ അത്തരക്കാർക്ക് ആശ്വാസകരമായ വാർത്തയാണ് പുറത്ത് വരുന്നത്. ഇനി മുതൽ കോവിഡ് വാക്സിൻ സ്ലോട്ടുകൾ ‘വാട്സ്ആപ്പ്’ വഴി ബുക്ക് ചെയ്യാൻ സൗകര്യം ഒരുക്കിയിരിക്കുകയാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. സർക്കാറിൻറെ കോറോണ ഹെൽപ് ഡസ്ക്കിൻറെ ഫോൺ നമ്പർ ഉപയോഗിച്ചാണ് ബുക്കിങ് നടത്തേണ്ടത്.
1. +919013151515 എന്ന നമ്പർ ഫോണിൽ സേവ് ചെയ്യുക.
2. ‘Book Slot’ എന്ന് ഈ നമ്പറിലേക്ക് സന്ദേശം അയക്കുക.
3. SMS ആയി ലഭിച്ച ആറ് അക്ക ഒ.ടി.പി അടിക്കുക.
4. വേണ്ട തീയതി, സ്ഥലം, പിൻകോഡ്, വാക്സിൻ എന്നിവ തെരഞ്ഞെടുക്കുക.
5. കൺഫർമേഷൻ സന്ദേശം ലഭിച്ചാൽ വാക്സിൻ സ്ലോട്ട് ബുക്ക് ആയി.
അതേസമയം രാജ്യത്ത് വാക്‌സിനേഷൻ വേഗത്തിലാക്കിയില്ലെങ്കിൽ പ്രതിദിനം ആറ് ലക്ഷം കൊവിഡ് കേസുകൾ എന്ന നിലയിലേക്ക് കാര്യങ്ങൾ നീങ്ങുമെന്നാണ് എൻഐഡിഎം നൽകുന്ന മുന്നറിയിപ്പ്. നിലവിൽ ഇന്ത്യയിൽ ആകെ ജനസംഖ്യയുടെ ഒമ്പത് ശതമാനത്തിന് മാത്രമേ വാക്‌സിൻ ലഭ്യമായിട്ടുള്ളൂ. ഇത് വാക്‌സിനേഷൻ പ്രക്രിയ മന്ദഗതിയിലാണ് നീങ്ങുന്നത് എന്നതിന്റെ സൂചനയാണ്.